വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി ആരംഭിച്ചു

Extraordinary Consistory of Cardinals begins at Vatican

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ആരംഭിച്ച അസാധാരണ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരോട് ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 26-ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പതിലധികം കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്നുണ്ട്.  

കണ്‍സിസ്റ്ററിയുടെ തുടക്കമായി കര്‍ദിനാള്‍മാര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ച മാര്‍പ്പാപ്പ, സമാധാനത്തിനും വിശ്വാസത്തിന്റെ ഐക്യത്തിനുമായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു. ലോകത്ത് നിലനില്‍ക്കുന്ന യുദ്ധങ്ങളെയും സംഘര്‍ഷങ്ങളെയും പാപ്പ ശക്തമായി അപലപിച്ചു. യുദ്ധം മനുഷ്യന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നും സ്രഷ്ടാവായ ദൈവം മനുഷ്യന് പ്രത്യേകമായി നല്‍കിയിരിക്കുന്ന ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പാപ്പ പറഞ്ഞു.

പത്രോസിന്റെ ശുശ്രൂഷയില്‍ കര്‍ദിനാള്‍ സംഘത്തിനുള്ള വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയിലെ കൂട്ടായ്മ എന്നത് ഒരിക്കല്‍ മാത്രം നേടിയെടുക്കുന്ന ഒന്നല്ലെന്നും, അത് പ്രാര്‍ത്ഥനയിലൂടെയും പരസ്പരം കേള്‍ക്കാനുള്ള മനസിലൂടെയും ദിവസേന പുതുക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. തന്റെ ദൗത്യത്തില്‍ കര്‍ദിനാള്‍മാരുടെ അനുഭവസമ്പത്തും ജ്ഞാനവും അത്യാവശ്യമാണെന്ന് വ്യക്തമാക്കിയ  പാപ്പ ഒരു സഹോദരനെപ്പോലെ കര്‍ദിനാള്‍മാര്‍ തന്നെ താങ്ങിനിറുത്തണമെന്ന് ആവശ്യപ്പെട്ടു.

മാര്‍പാപ്പ അടുത്തിടെ പുറത്തിറക്കിയ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന ചാക്രിക ലേഖനത്തെ  ആസ്പദമാക്കിയാണ് രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ അന്തസ്,  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനം, ആഗോള സമാധാനം, സിനഡല്‍ പ്രക്രിയയുടെ പ്രായോഗികത എന്നീ നാല് മേഖലകളിലാണ് കണ്‍സിസ്റ്ററി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related Articles
Dallas St Thomas Church feast Mar George Koovakad

ഡാലസ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാള്‍; മാര്‍ ജോര്‍ജ് കൂവക്കാടിന് ആവേശോജ്ജ്വല വരവേല്‍പ്പ്

ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാര്‍ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്

Read More »
Peter's Pence collection next Sunday

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.