‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

Peter's Pence collection next Sunday

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭ ലോകമെമ്പാടും ഈ സമാഹരണം നടത്തുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പയോടുള്ള കൂട്ടായ്മയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനായി വിശ്വാസികള്‍ നല്‍കുന്ന സംഭാവനയാണ്് പീറ്റേഴ്‌സ് പെന്‍സ്. ഇത് ചെറിയൊരു തുകയാണെങ്കില്‍ പോലും, സഭയോടുള്ള കൂട്ടായ്മയുടെയും ലോകമെമ്പാടുമുള്ള ദരിദ്രരോടുള്ള കരുതലിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രധാനമായും രണ്ട് ലക്ഷ്യങ്ങള്‍ക്കാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനകള്‍ വിനിയോഗിക്കുന്നത്. മാര്‍പാപ്പയുടെ ആഗോള ദൗത്യങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ആദ്യത്തേത്. ലോകമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണം, മാനവിക വികസനം, വിദ്യാഭ്യാസം, സമാധാനം, സഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വത്തിക്കാന്റെ  നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത് കൂടാതെ വത്തിക്കാന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ ബാധിച്ച ജനവിഭാഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 28-നാണ് പ്രധാന സംഭാവന ശേഖരണമെങ്കിലും എങ്കിലും വിശ്വാസികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടല്‍ വഴി എപ്പോഴും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Related Articles
English edition of Pope Benedict XVI private talks released

വത്തിക്കാന്‍റെ അപൂര്‍വ സമ്മാനം; ബനഡിക്ട് 16-ാമന്‍ പാപ്പയുടെ’സ്വകാര്യ പ്രഭാഷണ’ങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്വകാര്യ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നല്‍കിയ വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ്  ”The Lord Holds Us by the Hand” (കര്‍ത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു)

Read More »
Sigrid Undset canonization cause

നോബല്‍ സമ്മാന ജേതാവ് സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു

ഒസ്ലൊ/നോര്‍വെ: നോര്‍വേയിലെ പ്രശസ്ത സാഹിത്യകാരിയും നോബല്‍ സമ്മാന ജേതാവുമായ സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു. ഒസ്ലോ ബിഷപ് ഫ്രെഡ്രിക് ഹാന്‍സെന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 1882-ല്‍ ഡെന്മാര്‍ക്കില്‍ ജനിച്ച സിഗ്രിഡ്, നിരീശ്വരവാദികളായ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.