
ബംഗളൂരു: മിയാവോ രൂപതാധ്യക്ഷന്‍ ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ ജീസസ് യൂത്ത് ഇന്ത്യയുടെ എക്ലേസ്യല്‍ അഡ്‌വൈസറായി നിയമതിനായി. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) സമ്മേളനമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
സലേഷ്യന്‍ സഭാംഗമായ ബിഷപ് പള്ളിപ്പറമ്പില്‍ 1982 ഡിസംബര്‍ 19 ന് പൗരോഹിത്യം സ്വീകരിച്ചു. 2005 ഡിസംബര്‍ 7 ന് മിയാവോയിലെ പ്രഥമ ബിഷപ്പായി നിയമിതനായി.
നിയമനത്തെ ജീസസ് യൂത്ത് അംഗങ്ങള്‍ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു. ജീസസ് യൂത്ത് എക്ലേസ്യല്‍ അഡ്‌വൈസറായി രണ്ട് ടേമുകള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയ്ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.

