ബിഷപ് ഡോ. അലക്‌സ് വടക്കുംതല ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസര്‍

Bishop Alex Vadakumthala Jesus Youth Advisor

കണ്ണൂര്‍: ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസറായി കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് ജോസഫ് വടക്കുംതല നിയമിതനായി. കഴിഞ്ഞ ആറ് വര്‍ഷമായി ജീസസ് യൂത്ത് ഇന്ത്യയുടെ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു ബിഷപ് ഡോ. വടക്കുംതല. 

2014 ഫെബ്രുവരി ഒന്നിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡോ. അലക്‌സ് വടക്കുംതലയെ കണ്ണൂര്‍ ബിഷപ്പായി നിയമിച്ചത്. 1959 ജൂണ്‍ 14 ന് വരാപ്പുഴ അതിരൂപതയിലെ എറണാകുളം ജില്ലയിലെ മരടില്‍ ജനിച്ച ഡോ. വടക്കുംതല 1984 ഡിസംബര്‍ 19 ന് വരാപ്പുഴ അതിരൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു.

പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്, കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഹെല്‍ത്ത് കമ്മീഷന്‍  സെക്രട്ടറി, കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപതാ വികാരി ജനറാള്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 

സുവിശേഷവല്ക്കരണത്തില്‍ യുവജന പ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്ന സമയത്ത്, ജീസസ് യൂത്ത് ഇന്റര്‍നാഷണലിലേക്കുള്ള ബിഷപ് അലക്‌സ് വടക്കുംതലയുടെ നിയമനത്തിന് ഏറെ പ്രാധാന്യമുണ്ട്.

Related Articles
Nellum Pathirum goes viral on social media

യുവമനസുകളിലെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘നെല്ലും പതിരും’

ദൈവം യോജിപ്പിച്ചതാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമോ? യുക്തിവാദികള്‍ എന്തുകൊണ്ടാണ് രഹസ്യമായി ആരാധനാലയങ്ങളില്‍ പോകുന്നത്? പ്രണയിക്കുന്നത് പാപമാണോ? സാമൂഹ്യമാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും സഭാ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയകളെ മാറ്റിനിര്‍ത്തേണ്ടതുണ്ടോ? മാമ്മോദീസ പ്രായപൂര്‍ത്തിയായതിനുശേഷം

Read More »
Fr Xavier Khan Vattayil Grand Youth Conference

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ്; സന്ദേശ യാത്ര തുടങ്ങി

പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. നിലവിലെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകളില്‍ പങ്കാളിയാകും.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.