ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ച യുഎസിലെ പുതിയവത്തിക്കാന്‍ പ്രതിനിധി

Archbishop Gabriele Caccia Vatican representative US

വാഷിംഗ്ടണ്‍ ഡി.സി: യുഎസിലെ വത്തിക്കാന്റെ പുതിയ പ്രതിനിധിയായി (അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ) ആര്‍ച്ചുബിഷപ് ഗബ്രിയേല ജിയോര്‍ഡാനോ കാച്ചയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. നിലവില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് കാച്ച.

പത്തുവര്‍ഷത്തോളം യുഎസില്‍ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോയായിരുന്ന കര്‍ദിനാള്‍ ക്രിസ്റ്റോഫ് പിയറിന് പകരക്കാരനായാണ് ആര്‍ച്ചുബിഷപ് കാച്ച എത്തുന്നത്.  ജനുവരിയില്‍ കര്‍ദിനാള്‍ പിയറിന് 80 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഇറ്റാലിയന്‍ സ്വദേശിയായ ആര്‍ച്ചുബിഷപ് കാച്ച  2019 മുതല്‍ ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്റെ നിരീക്ഷകനായി പ്രവര്‍ത്തിച്ചുവരികയാണ്. മുമ്പ് ഫിലിപ്പീന്‍സ്, ലബനന്‍ എന്നിവിടങ്ങളിലും അദ്ദേഹം വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രഞ്ച് വംശജനായ കര്‍ദിനാള്‍ ക്രിസ്റ്റോഫ് പിയര്‍ 2016-മുതല്‍ അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Related Articles
Cardinal of Tehran evacuates to Rome

ആശ്വാസവാര്‍ത്ത; യുദ്ധം തുടങ്ങിയശേഷം ബന്ധപ്പെടാന്‍ കഴിയാതിരുന്ന കര്‍ദിനാള്‍ റോമിലെത്തി

വത്തിക്കാന്‍ സിറ്റി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചശേഷം ബന്ധപ്പെടാന്‍ കഴിയാതിരുന്ന ടെഹ്‌റന്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡൊമിനിക് മാത്യു റോമിലെത്തിയതായി സ്ഥിരീകരണം. ഇറ്റാലിയന്‍ എംബസി പൂര്‍ണമായും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് എംബസിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന കര്‍ദിനാളിനെയും റോമിലെത്തിച്ചത്.

Read More »
Pope Leo childhood classmates reunion United States

‘കളിക്കൂട്ടുകാരെ’ കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി ‘ബോബ്’; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 60 വര്‍ഷത്തോളം ഇടവേളക്ക്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.