ആശ്വാസവാര്‍ത്ത; യുദ്ധം തുടങ്ങിയശേഷം ബന്ധപ്പെടാന്‍ കഴിയാതിരുന്ന കര്‍ദിനാള്‍ റോമിലെത്തി

Cardinal of Tehran evacuates to Rome

വത്തിക്കാന്‍ സിറ്റി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചശേഷം ബന്ധപ്പെടാന്‍ കഴിയാതിരുന്ന ടെഹ്‌റന്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡൊമിനിക് മാത്യു റോമിലെത്തിയതായി സ്ഥിരീകരണം. ഇറ്റാലിയന്‍ എംബസി പൂര്‍ണമായും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് എംബസിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന കര്‍ദിനാളിനെയും റോമിലെത്തിച്ചത്. ടെഹ്റാന്‍-ഇസ്ഫഹാന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പും കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗവുമാണ് കര്‍ദിനാള്‍ ഡൊമിനിക്ക്.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേല്‍-അമേരിക്കന്‍ സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇറാനില്‍ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. ഫെബ്രുവരി 28-ന് ശേഷം കര്‍ദിനാളുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല എന്ന് കര്‍ദിനാളിന്റെ സന്യാസസഭയായ കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭ വ്യക്തമാക്കിയിരുന്നു. കര്‍ദിനാളുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല എന്ന് ഇര്‍ബില്‍ ആര്‍ച്ചുബിഷ്പ ബാഷാര്‍ വാര്‍ധയും പറഞ്ഞതോടെ കര്‍ദിനാളിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായിരുന്നു ക്രൈസ്തവ ലോകം.

അതിരൂപതയുടെ കത്തീഡ്രലും കര്‍ദിനാളിന്റെ വസതിയും ഇറ്റാലിയന്‍ എംബസി കോമ്പൗണ്ടിലായതിനാലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹത്തെയും  റോമിലേക്ക് മാറ്റിയത്. വേദനയോടെയാണ് മടക്കമെന്നും ഇറാനിലെ പ്രിയപ്പെട്ട സഹോദരങ്ങളെ ഓര്‍ക്കുമ്പോള്‍ വലിയ ദഃഖവും വേദനയുമുണ്ടെന്നും റോമിലെത്തിയ കര്‍ദിനാള്‍ പ്രതികരിച്ചു.

ആകെ 3500ഓളം കത്തോലിക്കര്‍ മാത്രമാണ് ഔദ്യോഗിക  കണക്കുകള്‍ പ്രകാരം ഇറാനിലുള്ളത്. (ചില അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 20,000 വരെ). ഇതില്‍ ലാറ്റിന്‍ കത്തോലിക്കര്‍ 1,300 ഓളം വരും. ടെഹ്‌റാന്‍ അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഇടവകകളിലെ ഏക അജപാലകനാണ് കര്‍ദിനാള്‍ ഡൊമിനിക്ക് മാത്യു.

Related Articles
Pope Leo childhood classmates reunion United States

‘കളിക്കൂട്ടുകാരെ’ കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി ‘ബോബ്’; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 60 വര്‍ഷത്തോളം ഇടവേളക്ക്

Read More »
Pope Leo XIV Apostolic Journeys

പാപ്പക്ക് ഇനി തിരക്കേറിയ മാസങ്ങള്‍; നാല് ആഫ്രിക്കന്‍ രാജ്യങ്ങളും രണ്ട് യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 4 ആഫ്രിക്കന്‍ രാജ്യങ്ങളും  2 യൂറോപ്യന്‍ രാജ്യങ്ങളും ലിയോ 14-ാമന്‍ പാപ്പ സന്ദര്‍ശിക്കും. മാര്‍ച്ച് 28 -ന് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മൊണാക്കോയിലേക്ക് നടത്തുന്ന

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.