വിയറ്റ്‌നാമിന്റെ മണ്ണിലെ ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം: ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

Blessed Francis Xavier Truong Buu Diep

ഹാനോയ്: വിയറ്റ്‌നാമിന്റെ മണ്ണില്‍, ചരിത്രത്തില്‍ ആദ്യമായി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ രക്തസാക്ഷിയായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  കാന്‍ തോ രൂപതയിലെ, തക് സേ ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്റെ സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രൊ-പ്രിഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാര്‍മികത്വം വഹിച്ചു. വിയറ്റ്‌നാമിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് മാരെക് സാലെവ്‌സ്‌കി, വിയറ്റ്‌നാം, തായ്ലന്‍ഡ്, ലാവോസ്, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം വൈദികര്‍ സഹകാര്‍മികരായി. ജൂലൈ 2-ന് നടന്ന തിരുക്കര്‍മങ്ങളില്‍ എഴുപതിനായിരത്തിലധികം വിശ്വാസികളാണ്  പങ്കെടുത്തത്.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ  വാഴ്ത്തപ്പെട്ട  ഡിപ്പിന്റെ ഭീമാകാരമായ ചിത്രം അനാച്ഛാദനം ചെയ്തു. 1930-ല്‍ തക് സേ ഇടവകയുടെ വികാരിയായി നിയമിതനായ ഫാ. ഡിപ്, ദരിദ്രര്‍ക്കും രോഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി തന്റെ ജീവിതം മാറ്റിവെച്ച ഇടയനായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ പ്രതി ജാപ്പനീസ് സൈനികരാല്‍ അദ്ദേഹം വധിക്കപ്പെട്ടു.

വിയറ്റ്‌നാമിലെ ആകെ ജനസംഖ്യയുടെ 7.4 ശതമാനത്തോളം (ഏകദേശം 75 ലക്ഷത്തിലധികം) കത്തോലിക്കാ വിശ്വാസികളാണ്. വിയറ്റ്‌നാമില്‍ നിന്നുള്ള നിരവധി രക്തസാക്ഷികളെ ഇതിനകം സഭ വിശുദ്ധരായും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ആ ചടങ്ങുകളെല്ലാം വത്തിക്കാനില്‍ വെച്ചാണ് നടന്നത്. വത്തിക്കാന് പുറത്ത്, വിയറ്റ്‌നാമിന്റെ മണ്ണില്‍ വെച്ച് ഒരു വിയറ്റ്‌നാം സ്വദേശി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നത് ഇതാദ്യമായാണ്.

Related Articles
Saint Gianna wedding dress Malayalam priest vestment story

വിശുദ്ധ ജിയന്നയുടെ വിവാഹ വസ്ത്രം ഇപ്പോള്‍ ഈ മലയാളി വൈദികന്റെ തിരുവസ്ത്രം

ഉദര ശിശുവിന രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിച്ച വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഏപ്രില്‍ 28) ഇതാ ആരെയും അകര്‍ഷിക്കുന്ന മനോഹരമായ ഒരു സംഭവകഥ പുറത്തു വന്നിരിക്കുന്നു. അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും

Read More »
Cardinal Simoni climbs Medjugorje hill at 97

മെഡ്ജുഗോറി മലകയറി 97-കാരനായ കര്‍ദിനാള്‍ സിമോണി

മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 45-ാം വാര്‍ഷികത്തിന്റെ തലേന്ന്, മറിയം പ്രത്യക്ഷപ്പെട്ട പാറക്കെട്ടുകള്‍ നിറഞ്ഞ മല കയറി കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. വാര്‍ധക്യസഹജമായ തളര്‍ച്ചകളെ അതിജീവിച്ചുകൊണ്ട് 97 വയസുള്ള കര്‍ദിനാള്‍ നടത്തിയ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.