മെഡ്ജുഗോറി മലകയറി 97-കാരനായ കര്‍ദിനാള്‍ സിമോണി

Cardinal Simoni climbs Medjugorje hill at 97

മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 45-ാം വാര്‍ഷികത്തിന്റെ തലേന്ന്, മറിയം പ്രത്യക്ഷപ്പെട്ട പാറക്കെട്ടുകള്‍ നിറഞ്ഞ മല കയറി കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. വാര്‍ധക്യസഹജമായ തളര്‍ച്ചകളെ അതിജീവിച്ചുകൊണ്ട് 97 വയസുള്ള കര്‍ദിനാള്‍ നടത്തിയ തീര്‍ത്ഥാടനം പ്രാര്‍ത്ഥനയുടെയും വിശ്വാസദൃഢതയുടെയും മരിയന്‍ ഭക്തിയുടെയും ശക്തമായ സാക്ഷ്യമായി. 1981 ജൂണ്‍ 24-നാണ് മെഡ്ജുഗോറിയില്‍ ആദ്യമായി ആറ് യുവാക്കള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്.

കര്‍ദിനാള്‍ ആകുന്നതിന് മുന്‍പ്, അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ 18 വര്‍ഷം ജയിലിലും നിര്‍ബന്ധിത തടങ്കല്‍ പാളയങ്ങളിലും അടയ്ക്കപ്പെട്ട കര്‍ദിനാള്‍ സിമോണിയുടെ ഈ തീര്‍ത്ഥാടനത്തിന് ഏറെ സവിശേഷതയുണ്ട്.  തടവറയുടെയും ക്ലേശങ്ങളുടെയും ഇരുണ്ട കാലങ്ങളെ അതിജീവിച്ച് 97-ാം വയസില്‍ മെഡ്ജുഗോറി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കൊടുമുടി വരെ നടന്നുകയറിയ കര്‍ദിനാള്‍ സിമോണിയുടെ ജീവിതം വിശ്വാസത്തിന്റെ അചഞ്ചലമായ കരുത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി നിലകൊള്ളുന്നു.

Related Articles
Syro Malabar Knock pilgrimage Malayalees Marian apparition shrine

മരിയന്‍ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ മലയാളികള്‍ ഒരുമിച്ചുചേരുന്നു; സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 9 ന് 

ഡബ്ലിന്‍: മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനം മെയ് 9 – ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക്

Read More »
Ignacio and the Pope's unique friendship

സ്‌പെയിനിലെത്തുന്ന പാപ്പയെ കാത്ത് ഇഗ്നാസിയോയുമുണ്ടാകും; ഒരു കൗമാരക്കാരനും പാപ്പയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ

മാഡ്രിഡ്: 2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ റോമില്‍ നടന്ന യുവജന ജൂബിലി ആഘോഷങ്ങള്‍ക്കിടയിലാണ് ലിയോ 14-ാമന്‍ പാപ്പയും സ്‌പെയിനില്‍ നിന്നുള്ള 15 വയസുകാരനായ ഇഗ്‌നാസിയോ ഗോണ്‍സാല്‍വസിന്  തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.