മാള്‍ട്ടയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു

Feast of St Thomas the Apostle celebrated in Malta

വല്ലേറ്റ/ മാള്‍ട്ട: ഭാരത മണ്ണില്‍ സുവിശേഷത്തിന്റെ വിത്തുകള്‍ വിതച്ച മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി. ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

മൂന്നാം തിയതി വെളളിയാഴ്ച വൈകുന്നേരം 5:30 ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ശേഷം കാലാസന്ധ്യയും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

നാലാം തിയതി ശനിയാഴ്ച വൈകുന്നേരം 4:30 ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് 6.30 ന് ഇടവക വാഷികവും നടക്കും. പ്രധാന തിരുനാള്‍ ദിനമായ അഞ്ചാം തിയതി ഞായറാഴ്ച വൈകുന്നേരം 5-ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 6.30 ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ – കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും.

Related Articles
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Bishops call for prayer day on FCRA amendment

എഫ്‌സിആര്‍എ ഭേദഗതി: പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്ത മെത്രാന്‍ സമിതി

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു.  ഏപ്രില്‍ മാസത്തില്‍ ബില്‍ ലോക്‌സഭയില്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.