എഫ്‌സിആര്‍എ ഭേദഗതി: പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്ത മെത്രാന്‍ സമിതി

Bishops call for prayer day on FCRA amendment

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. 

ഏപ്രില്‍ മാസത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും എഫ്സിആര്‍എ ഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് ചര്‍ച്ചക്ക് എടുക്കാതെ മാറ്റുകയായിരുന്നു. എന്നാല്‍, ജൂലൈ മാസത്തില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍  ബില്‍ പാസാക്കിയേക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രാര്‍ത്ഥന നടത്താന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കുമായി അയച്ച സര്‍ക്കുലറിലൂടെയാണ് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ആന്റണി പൂള പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തത്.

ഇതര സഭാ വിഭാഗങ്ങളുമായി കൈകോര്‍ത്ത് സംയുക്ത പ്രാര്‍ത്ഥനാക്കൂട്ടായ്മകള്‍ സംഘടിപ്പി ക്കാനും വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല, ഉപവാസം തുടങ്ങിയവ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ദേവാലയങ്ങള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങി ക്രൈസ്തവ സ്ഥാപനങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന നിരവധി വ്യവസ്ഥകള്‍ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്.

Related Articles
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.