കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

Kerala Conference of Major Superiors elects new leaders

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. 

കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് മദര്‍ ആര്‍ദ്ര എസ്‌ഐസി അധ്യക്ഷ യായിരുന്നു. ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി പള്ളിവാതുക്കല്‍, റവ. ഡോ. ജോര്‍ജ്ജ് ആന്റണി ഒഎഫ്എം ക്യാപ് എന്നിവര്‍ പ്രസംഗിച്ചു.

 ദീപിക ദിനപത്രം മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള കത്തോലിക്കാ സഭയുടെ വയനാട്-വിലങ്ങാട് പുനരധിവാസ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.    

പുതിയ ഭാരവാഹികള്‍: ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ (പ്രസിഡന്റ)്, സിസ്റ്റര്‍ ആനി ജോസ് സിഎസ്എന്‍ (വൈസ് പ്രസിഡന്റ്), ഫാ. പോളി ആന്റണി ഒസിഡി (ട്രഷറര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഫാ. സൈമണ്‍ ചിറമേല്‍ എംസിബിഎസ്, സിസ്റ്റര്‍ മരിയ ജസീന എ.സി, സിസ്റ്റര്‍ മരീന ഞാറക്കല്ലേല്‍ എസ്എബിഎസ്.

Related Articles
Jabalpur boat accident Catholic Church expresses condolences

ജബല്‍പൂര്‍ ബോട്ട് അപകടം;  ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.