
വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ കൂടി. ഫാ. സന്തോഷ് കോയിക്കല്‍, ഫാ. ലൂയിസ് പുത്തന്‍വീട് എന്നിവരെ കോറെപ്പിസ്‌കോപ്പമാരായി മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ നിയമിച്ചു. വത്തിക്കാനില്‍ നടന്ന യൂറോപ്പ്-യു.കെ മലങ്കര കത്തോലിക്ക കണ്‍വന്‍ഷനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
പത്തനംതിട്ട രൂപതിയിലെ തണ്ണിക്കോട് ഇടവകാംഗമായ ഫാ. സന്തോഷ് നിലവില്‍ സഭയുടെ ജര്‍മ്മന്‍ കോ-ഓര്‍ഡിനേറ്ററാണ്. ബത്തേരി രൂപതയിലെ എരുമമുണ്ട ഇടവകാംഗമായ ഫാ. ലൂയിസ് പുത്തന്‍വീട് യു.കെ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമാണ്.

