ഇക്വഡോറില്‍ ദൈവവിളി ദിനാചരണം; പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ യുവജനങ്ങളെ് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍

Ecuador vocation day youth Holy Spirit Cardinal call

ക്വിറ്റോ/ഇക്വഡോര്‍: പരിശുദ്ധാത്മാവിന്റെ ജീവനുളള അഗ്നിയാല്‍ നയിക്കപ്പെടാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ഇക്വഡോറിലെ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് കബ്രേര.  ക്വിറ്റോയിലെ സാന്‍ പെഡ്രോ ഡി കൊനോക്കോട്ടോ  ദൈവാലയത്തില്‍  ദൈവവിളി ദിനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ഇക്വഡോറിലെ കത്തോലിക്കാ മെത്രാന്മാരുടെ 159-ാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായാണ് ഈ ശുശ്രൂഷ സംഘടിപ്പിച്ചത്.

ദൈവസ്‌നേഹം എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്ന ഒന്നാണെന്നും അതിന് വേണ്ടി ആരും അധ്വാനിക്കേണ്ടതില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.  ‘അത്  അധ്വാനിച്ചു നേടിയെടുക്കേണ്ട ഒന്നല്ല, മറിച്ച് സ്വീകരിക്കേണ്ട ഒന്നാണ്. ആ സ്‌നേഹം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും,’ കര്‍ദിനാള്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം ലഭിക്കുവാന്‍ യുവാക്കള്‍  സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. ദൈവം  ആദ്യം സ്‌നേഹിക്കുന്നു. ആ ബോധ്യത്തില്‍ ജീവിക്കാനാണ് ദൈവം  വിളിക്കുന്നത്.  പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ദൈനംദിന ജീവിതത്തില്‍ സുവിശേഷത്തിന്റെ വക്താക്കളായി മാറിക്കൊണ്ട് ഈ ദൈവവിളിയോട് പ്രത്യുത്തരിക്കാന്‍ യുവാക്കളെ കര്‍ദിനാള്‍ ക്ഷണിച്ചു.

വീടുകളിലും തെരുവുകളിലും മാത്രമല്ല, ഡിജിറ്റല്‍ ഇടങ്ങളിലും യുവജങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണം; കര്‍ദിനാള്‍ പറഞ്ഞു. നൂറുകണക്കിന് യുവാക്കള്‍ ദിവ്യബലിയില്‍ പങ്കെടുത്തു.

Related Articles
Churches reopen for prayer in Kuwait and Bahrain

പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു

മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന്  വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട്

Read More »
Archbishop Kalathiparambil congratulates new cabinet

പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍  സ്ഥാനമേറ്റ 13 -ാമത് കേരള  മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.  ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.