പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടെ  ബോംബാക്രമണത്തില്‍ വൈദികന്‍ കൊല്ലപ്പെട്ടു

Pope Leo sorrow over Maronite priest death

ബെയ്‌റൂട്ട്: ആക്രമണങ്ങളുടെ നടുവിലും ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന നല്ലിടയനായ ദക്ഷിണ ലബനനിലെ മരോനൈറ്റ് വൈദികന്‍ ഫാ. പിയര്‍ അല്‍ റായ് ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. നേരത്തെ ഉണ്ടായ ആക്രണത്തില്‍ പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടയിലാണ് വൈദികന്റെ ദാരുണാന്ത്യം.

തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ ബോംബാക്രണം ഒരാഴ്ചയായി ശക്തമാക്കിയിരുന്നു. വൈദികമന്ദിരത്തിന് സമീപമുള്ള ഭവനത്തില്‍ പരിക്കേറ്റ വ്യക്തിയെ ശുശ്രൂഷിക്കാന്‍ ഓടിയെത്തിയതായിരുന്നു ഫാ. പിയര്‍ റായി. ആദ്യത്തെ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എത്തിയ വീടിനു നേരെ രണ്ടാമതും ആക്രമണമുണ്ടാവുകയായിരുന്നു.

ഫാ. പിയറിന്റെ  മരണത്തില്‍ പാപ്പ അനുശോചനം പ്രകടിപ്പിച്ചു. മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളായ കുഞ്ഞുങ്ങള്‍ക്കും, ഫാ. പിയര്‍ എല്‍ റായിയെപ്പോലെ അവരെ സഹായിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ എന്നും പാപ്പ ആശംസിച്ചു.

നേരത്തെ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ഭവനം വിട്ടൊഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും  അവിടെയുള്ള ക്രൈസ്തവര്‍ തങ്ങള്‍ പലായനം ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട വൈദികനായിരുന്ന ഫാ. പിയറിന്റെ മരണത്തോടെ പ്രദേശവാസികള്‍ ഭയാശങ്കയിലായിരിക്കുകയാണ്. ബെയ്‌റൂട്ടില്‍ മാത്രം അഞ്ച് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഉണ്ട്. തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ പലായനം തുടരുകയാണ്.

Related Articles
Pope celebrates Mass and Eucharistic procession in Madrid

മാഡ്രിഡ് നഗരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ ഇന്ന് ദിവ്യബലിയും ദിവ്യകാരുണ്യപ്രദക്ഷിണവും; വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷമാളുകളെ!

മാഡ്രിഡ്: പരിശുദ്ധ കുര്‍ബാനയുടെ (കോര്‍പ്പസ് ക്രിസ്റ്റി) തിരുനാളിനോടനുബന്ധിച്ച് ലിയോ 14-ാമന്‍ പാപ്പ മാഡ്രിഡിലെ സിബെലെസ് ചത്വരത്തില്‍ ഇന്നര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷം പേരെ. പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ

Read More »
Pope Leo XIV recognizes 50 martyrs martyrdom approval

സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.