മാഡ്രിഡ് നഗരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ ഇന്ന് ദിവ്യബലിയും ദിവ്യകാരുണ്യപ്രദക്ഷിണവും; വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷമാളുകളെ!

Pope celebrates Mass and Eucharistic procession in Madrid

മാഡ്രിഡ്: പരിശുദ്ധ കുര്‍ബാനയുടെ (കോര്‍പ്പസ് ക്രിസ്റ്റി) തിരുനാളിനോടനുബന്ധിച്ച് ലിയോ 14-ാമന്‍ പാപ്പ മാഡ്രിഡിലെ സിബെലെസ് ചത്വരത്തില്‍ ഇന്നര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷം പേരെ. പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ജൂണ്‍ 7 ഞായറാഴ്ച)  പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കും ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യപ്രദക്ഷിണത്തിനും മാഡ്രിഡ് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

മാഡ്രിഡിലെ പ്രശസ്തമായ സിബെലെസ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10-ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. തിരുനാള്‍ ബലിയില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് അതിരൂപത ഒരുക്കിയിരിക്കുന്നത്. 2300 പിക്‌സുകളില്‍ 200 തിരുവോസ്തി വീതം ഏകദേശം അഞ്ച് ലക്ഷത്തോളം തിരുവോസ്തികള്‍ നല്‍കാനുള്ള ക്രമീകരണമാണ് സംഘടകര്‍ നടത്തുന്നത്.

തുടര്‍ന്ന് മാഡ്രിഡിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ ഈശോയെയും വഹിച്ചുകൊണ്ട് നടത്തുന്ന പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടക്കും. സുരക്ഷാ-ക്രമീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും.  ലോക യുവജനദിന  ഓര്‍ക്കസ്ട്രയും വിവിധ സന്യാസ ആശ്രമങ്ങളിലെ ഗായകസംഘങ്ങളും ഉള്‍പ്പെടെ നാനൂറോളം പേരടങ്ങുന്ന സംഘമാണ് മാഡ്രിഡ് നഗരത്തെ ആശീര്‍വദിച്ചുകൊണ്ട് കടന്നുപോകുന്ന ദിവ്യകാരുണ്യനാഥന് സംഗീതത്തിന്റെ അകമ്പടി ഒരുക്കും.

Related Articles
Pope smartphones Lent silence

ഇടയ്‌ക്കെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ദൈവവചനം ധ്യാനിക്കാന്‍ സമയം കണ്ടെത്തണം: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: കുറച്ച് നേരത്തേക്ക് മൊബൈല്‍ ഫോണും ടെലിവിഷനും റേഡിയോയും സ്വീച്ച് ഓഫ് ആക്കി, ഈ നോമ്പുകാലത്ത് നിശബ്ദതയ്ക്ക് ഇടം നല്‍കണമെന്ന്  ലിയോ 14-ാമന്‍ പാപ്പ. ദൈവവചനം ധ്യാനിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഹൃദയത്തില്‍ നമ്മോട്

Read More »
Pope embraces orphans Nagul Samba compassion

പിതാവിന്റെ’വാത്സല്യമനുഭവിച്ച് ‘നഗുല്‍ സാംബ’; അനാഥരായ കുട്ടികളെ ഹൃദയത്തോട് ചേര്‍ത്ത് പാപ്പ…

യാവൂണ്ടോ/കാമറൂണ്‍: കാമറൂണിലെ യാവുണ്ടേയിലുള്ള ‘നഗുല്‍ സാംബ’ അനാഥാലയത്തിലെ കുട്ടികളെ പിതാവിന്റെ വാത്സല്യത്തോടെ ഹൃദയത്തോട് ചേര്‍ത്ത് മാര്‍പാപ്പ. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തതിന്റെ മുറിവുകള്‍ പേറുന്ന കുരുന്നുകളുടെ ഇടയിലേക്ക് പാപ്പ നടത്തിയ സന്ദര്‍ശനം, കരുണയുടെയും സ്നേഹത്തിന്റെയും അലയൊലികള്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.