സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

Pope Leo XIV recognizes 50 martyrs martyrdom approval

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച ഡിക്രി പുറപ്പെടുവിക്കാന്‍ അനുമതി നല്‍കിയത്.

സ്‌പെയിനിലെ ഇടവക വൈദികനായിരുന്ന എമ്മാനുവേല ബെറംഗ്വര്‍ കൂസല്ലയുടെയും വിശുദ്ധ ഗബ്രിയേലിന്റെ നാമധേയത്തിലുള്ള സന്യാസ കൂട്ടായ്മയിലെ അംഗമായ സ്റ്റാനിസ്ലാവോ ഒര്‍ട്ടേഗ ഗാര്‍സിയയുടെയും 48 സഹപ്രവര്‍ത്തകരുടെയും രക്തസാക്ഷിത്വമാണ് പാപ്പ അംഗീകരിച്ചത്. 1936 ജൂലൈ മാസത്തിനും നവംബറിനുമിടയില്‍ സ്‌പെയിനിലെ കാറ്റലോണിയയിലെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരാണ് ഈ 50 പേരും. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് നടന്ന മതപീഡനത്തിന്റെ ഭാഗമായാണ് ഇവര്‍ രക്തസാക്ഷിത്വം വരിച്ചത്.

Related Articles
Pope Cameroon Mass Japoma 2 million faithful

പാപ്പ ഇന്ന്  കാമറൂണില്‍; ജപ്പോമയിലെ പേപ്പല്‍ ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം പേരെ

ഡുവാല/കാമറൂണ്‍:  ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. യാവുണ്ടെ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഉന്നത

Read More »
Pope Leo XIV Lenten retreat

പാപ്പായുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു; ധ്യാനം നയിക്കുന്നത് ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന മെത്രാന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിന് മുന്നോടിയായി ലിയോ 14 -ാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പുകാല ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. ഒരിക്കല്‍ നിരീശ്വരവാദിയായി ജീവിച്ച്, പിന്നീട്  കത്തോലിക്ക വിശ്വാസം സ്വീകരിച്ച്, ഇപ്പോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.