ഗിന്നസ് റെക്കോര്‍ഡ് തിരുത്തി ‘ദി ചോസണ്‍’ പരമ്പര

The Chosen Guinness World Record

റോം: യേശുക്രിസ്തുവിന്റെ ജീവിതം പ്രമേയമാക്കിയ ‘ദി ചോസണ്‍’ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടെലിവിഷന്‍ പരമ്പര എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഈ പരമ്പരയുടെ ആദ്യ സീസണ്‍ ഇപ്പോള്‍ 125 ഭാഷകളില്‍ ലഭ്യമാണ്. 2025 സെപ്റ്റംബറില്‍ നേടിയ 86 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ റെക്കോര്‍ഡാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരുത്തപ്പെട്ടത്. ഈ പരമ്പരയുടെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം ആയിരക്കണക്കിന് ആരാധകരും പങ്കെടുത്ത ചോസണ്‍കോണ്‍ എന്ന അന്താരാഷ്ട്ര കൂട്ടായ്മയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നു.

വന്‍കിട മീഡിയ കമ്പനികളെപ്പോലും അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് അന്താരാഷ്ട്ര തലത്തില്‍ ‘ദി ചോസണ്‍’കൈവരിച്ചിരിക്കുന്നത്. 2017-ല്‍ ആരംഭിച്ച ഈ പരമ്പരക്ക് 175 രാജ്യങ്ങളിലായി 28 കോടിയിലധികം പ്രേക്ഷകരുണ്ട്. 600 ഭാഷകളിലേക്ക് ‘ദി ചോസണ്‍’ വിവര്‍ത്തനം ചെയ്യുവാനും ഡബ് ചെയ്യുവാനുമാണ് ലക്ഷ്യമിടുന്നതെന്ന് പരമ്പരയുടെ നിര്‍മാണത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്ന എന്‍ജിഒ -യായ ‘കം ആന്‍ സീ’യുടെ ചീഫ് എക്സിക്ക്യൂട്ടീവ് ജയിംസ് ബാര്‍ണറ്റ് പറഞ്ഞു. കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നതിനപ്പുറം മനുഷ്യര്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും പ്രാര്‍ഥിക്കുന്നതുമായ  ഭാഷയില്‍ തന്നെ യേശുവിന്റെ കഥ അവര്‍ക്ക് അനുഭവവേദ്യമാകണമെന്ന  ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് ജയിംസ് വ്യക്തമാക്കി.

Related Articles
The Chosen India Jesus Youth promotion Christian series

ദ ചോസന്‍’ ഇന്ത്യയില്‍ തരംഗമാക്കാന്‍ ജീസസ് യൂത്തും…

കൊച്ചി: ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്ന ക്രിസ്തുവിനെക്കുറിച്ചുള്ള  ‘ദ ചോസന്‍’ (The Chosen) പരമ്പരയും അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തും ഇന്ത്യയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മെയ് 5-ന് കൊച്ചിയിലെ ജീസസ് യൂത്ത്

Read More »
Jonathan Roumie calls America back to God

അമേരിക്കയെ ദൈവത്തിലേക്ക് മടക്കിവിളിച്ച് ജോനാഥന്‍ റൂമി

‘മിനിറ്റിന് രണ്ട് ഡോളര്‍ കൊടുത്ത് നിങ്ങള്‍ നിങ്ങള്‍ ഇന്റര്‍നെറ്റിലെ  എഐ യേശുവിനോട് സംസാരിക്കേണ്ട കാര്യമില്ല! യഥാര്‍ത്ഥ യേശു നിങ്ങളുടെ തൊട്ടുമുന്നില്‍ കൈകള്‍ നീട്ടി നില്‍പ്പുണ്ട്!’. ദി ചോസന്‍ പരമ്പരയില്‍ ഈശോയായി അഭിനയിച്ച ജോനാഥന്‍ റൂമിയുടെ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.