ദ ചോസന്‍’ ഇന്ത്യയില്‍ തരംഗമാക്കാന്‍ ജീസസ് യൂത്തും…

The Chosen India Jesus Youth promotion Christian series

കൊച്ചി: ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്ന ക്രിസ്തുവിനെക്കുറിച്ചുള്ള  ‘ദ ചോസന്‍’ (The Chosen) പരമ്പരയും അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തും ഇന്ത്യയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മെയ് 5-ന് കൊച്ചിയിലെ ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ഓഫീസില്‍  ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ‘ദ ചോസന്‍’ ഏഷ്യന്‍ വിഭാഗം മേധാവി ആശിഷ് നാഗ്, സിസിബിഐ പ്രതിനിധി അജിന്‍ ജോസഫ് എന്നിവര്‍ ജീസസ് യൂത്ത് നേതാക്കളായ മനോജ് സണ്ണി, ഡോ. മിഥുന്‍ പോള്‍, ചാള്‍സ് ബാസ്റ്റ്യന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

2027-ന്റെ തുടക്കത്തില്‍ പുറത്തിറങ്ങുന്ന ക്രിസ്തുവിന്റെ കുരിശുമരണത്തെ ആസ്പദമാക്കിയുള്ള ‘ക്രൂസിഫിക്ഷന്‍’ സിനിമയുടെ പ്രചരണത്തിനായുള്ള സാധ്യതകള്‍ പ്രധാന ചര്‍ച്ചാ വിഷയമായി. ഇടവകകള്‍, യുവജന കൂട്ടായ്മകള്‍, വീടുകള്‍, മറ്റ് കമ്മ്യൂണിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് സിനിമയുടെ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തെ അങ്ങേയറ്റം ലളിതമായും സ്വഭാവികമായും ആവിഷ്‌കരിച്ചതിലൂടെയാണ് ‘ദ ചോസന്‍’ ലോകശ്രദ്ധ നേടിയത്. ജീസസ് യൂത്തിന്റെ ഇന്ത്യയിലുടനീളമുള്ള ശക്തമായ ശൃംഖല ഉപയോഗപ്പെടുത്തി, രാജ്യത്തിന്റെ മുക്കിലും ഈ പരമ്പരയിലൂടെ ക്രിസ്തുദര്‍ശനം എത്തിക്കാനാവുമെന്ന് കരുതപ്പെടുന്നു.

Related Articles
Mar Gregory Karotemprel missionary vision

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കി: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ്

Read More »
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.