അമേരിക്കയെ ദൈവത്തിലേക്ക് മടക്കിവിളിച്ച് ജോനാഥന്‍ റൂമി

Jonathan Roumie calls America back to God

‘മിനിറ്റിന് രണ്ട് ഡോളര്‍ കൊടുത്ത് നിങ്ങള്‍ നിങ്ങള്‍ ഇന്റര്‍നെറ്റിലെ  എഐ യേശുവിനോട് സംസാരിക്കേണ്ട കാര്യമില്ല! യഥാര്‍ത്ഥ യേശു നിങ്ങളുടെ തൊട്ടുമുന്നില്‍ കൈകള്‍ നീട്ടി നില്‍പ്പുണ്ട്!’. ദി ചോസന്‍ പരമ്പരയില്‍ ഈശോയായി അഭിനയിച്ച ജോനാഥന്‍ റൂമിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്.  അമേരിക്കയെ ദൈവത്തിന് പുനഃപ്രതിഷ്ഠിച്ചുകൊണ്ട് നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ ദൈവത്തിനുള്ള പ്രത്യേക സ്ഥാനം ഓര്‍മിപ്പിച്ചുകൊണ്ടുള്ള വികാരനിര്‍ഭരമാായ പ്രസംഗം അമേരിക്കന്‍ ഐക്യനാടുകളുടെ 250-ാം വാര്‍ഷികത്തിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് റൂമി നടത്തിയത്. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രമുഖ ആത്മീയ നേതാക്കളും ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരും രാജ്യത്തെ വീണ്ടും ‘ദൈവത്തിന് കീഴിലുള്ള ഒരൊറ്റ ദേശമായി’ പുനഃസമര്‍പ്പിച്ചു.

വിശ്വാസത്തില്‍ അടിസ്ഥാനമിട്ടുകൊണ്ടുള്ള കാഴ്ചപ്പാടാണ് അമേരിക്കയുടെ സ്ഥാപക പിതാക്കന്‍മാര്‍ രാജ്യത്തെക്കുറിച്ച് രൂപപ്പെടുത്തിയതെന്ന് റൂമി പറഞ്ഞു.  അത് രാജ്യത്തിന് ഉറപ്പുള്ള അടിത്തറയായി മാറി. വിശ്വാസത്തിന്റെ കേന്ദ്രം പ്രാര്‍ത്ഥനയാണ്. വ്യക്തിപരമായി മാത്രമല്ല, ഒരു രാഷ്ട്രമെന്ന നിലയില്‍ ഒന്നടങ്കം ദൈവത്തിലേക്ക് മടങ്ങേണ്ട സമയമാണിത്. സങ്കീര്‍ത്തനം 33 ഉദ്ധരിച്ചുകൊണ്ട്, ‘കര്‍ത്താവു ദൈവമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘പ്രാര്‍ത്ഥിച്ചിട്ടും ഭാരം തോന്നുന്നുവെങ്കില്‍, പോയി കുമ്പസാരിക്കുക! അനുതാപത്തിന് വലിയ ശക്തിയുണ്ട്,’ റൂമി പറഞ്ഞു.  1981-ല്‍ അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പാപ്പയ്ക്കും അടുത്തടുത്ത സമയങ്ങളില്‍ വെടിയേറ്റപ്പോഴും,  പിന്നീട് പല തരത്തിലുള്ള ഭീഷണികള്‍ രാജ്യം നേരിട്ടപ്പോഴും ഒരു കുട്ടിയെന്ന നിലയില്‍ തനിക്ക് ഭയമില്ലായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കാരണം, വിദ്യാലയങ്ങളില്‍ എന്നും രാവിലെ ചൊല്ലിയിരുന്ന ഒരു വാചകം തനിക്ക് ധൈര്യം തന്നിരുന്നു-“One Nation Under God” (ദൈവത്തിന് കീഴിലുള്ള ഒരു ദേശം). അമേരിക്കയ്ക്ക് എന്നും ദൈവത്തിന്റെ സംരക്ഷണമുണ്ടാകും എന്ന് ആ വാചകം അദ്ദേഹത്തിന് ഉറപ്പ് നല്‍കി.

വരുന്ന 250 വര്‍ഷങ്ങളിലും അമേരിക്ക ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്ന ഒരു ജനതയായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈശോയുടെ തിരുഹൃദയത്തോട് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ജോനാഥന്‍ റൂമി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ചോസന്‍ താരത്തിന് പുറമെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ്  സെക്രട്ടറി മാര്‍ക്കോ റൂബിയോ, കര്‍ദിനാള്‍ തിമോത്തി ഡോളന്‍, ബിഷപ് റോബര്‍ട്ട് ബാരണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ സന്ദേശവും ഉണ്ടായിരുന്നു.

Related Articles
Pope Monaco visit news

മാര്‍പാപ്പ മൊണാക്കോയില്‍ !

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രവും കത്തോലിക്കാ വിശ്വാസം ഔദ്യോഗിക മതവുമായുള്ള മൊണാക്കോയിലേക്കുള്ള ലിയോ 14-ാമന്‍ പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചു. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ

Read More »
Pope answers Desiree's question about forgiveness

‘അമ്മയെ കൊല്ലാന്‍ നോക്കിയ അപ്പനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’; ഡെസിറേയുടെ ചോദ്യത്തിന് ലേപനമായി പാപ്പയുടെ മറുപടി

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.