യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

V D Satheesan on Saint Thomas the Apostle

തിരുവനന്തപുരം: യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി ഉറച്ചു നില്‍ക്കുകയും അത് ലോകമെങ്ങും എത്തിക്കുന്ന തിനായി തോമാശ്ലീഹ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. എത്രയോ ദുര്‍ഘടമായ ഘട്ടങ്ങളിലൂടെ ഇതിനായി സഞ്ചരിച്ചു. തോമാശ്ലീഹ അര്‍പ്പണ ബോധത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശുദ്ധ തോമാശ്ലീഹ ഭാരതത്തിനു പകര്‍ന്നു നല്‍കിയത് നന്മയുടെ സന്ദേശമായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

മന്ത്രിമാരായ രമേശ് ചെന്നിത്തല,  സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോണ്‍, കെ. മുരളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍ ബ്രിട്ടാസ് എംപി, കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. യൂഹാനോന്‍ മാര്‍ അലക്സിയോസ്, മാര്‍ത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്‌കോപ്പ, ലൂഥറന്‍ സഭ ബിഷപ് റോബിന്‍സണ്‍ ഡേവിഡ്, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ് റവ. മാത്യൂസ് മാര്‍ സില്‍വാനോസ്, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Fr. Senad conversion to Catholic priesthood

ഇസ്ലാം മതത്തില്‍ നിന്ന് കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്; ഫാ. സെനാദിന്റെ വേറിട്ട കഥ

ബര്‍ലിന്‍: ഏകദേശം 70 ലക്ഷത്തോളം മുസ്ലീം വിശ്വാസികള്‍ ജീവിക്കുന്ന നാടാണ് ജര്‍മനി. അവരില്‍ ഒരാളായിരുന്നു സെനാദ് മൃകല്‍ജെവിച്ച് – കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു കത്തോലിക്ക വൈദികനാണ്. ഒരുപക്ഷെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.