ഇസ്ലാം മതത്തില്‍ നിന്ന് കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്; ഫാ. സെനാദിന്റെ വേറിട്ട കഥ

Fr. Senad conversion to Catholic priesthood

ബര്‍ലിന്‍: ഏകദേശം 70 ലക്ഷത്തോളം മുസ്ലീം വിശ്വാസികള്‍ ജീവിക്കുന്ന നാടാണ് ജര്‍മനി. അവരില്‍ ഒരാളായിരുന്നു സെനാദ് മൃകല്‍ജെവിച്ച് – കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു കത്തോലിക്ക വൈദികനാണ്. ഒരുപക്ഷെ ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാവുന്ന ജര്‍മനയിലെ ഏക കത്തോലിക്ക വൈദികന്‍.

ഇന്നത്തെ ബോസ്‌നിയ ആന്‍ഡ് ഹെര്‍സജോവിനയിലാണ് സെനാദ് ജനിച്ചത്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്ത അദ്ദേഹത്തിന്റെ കുടുംബം ബര്‍ലിനില്‍ അഭയം തേടി. മുസ്ലീം സമുദായത്തിലാണ് ജനിച്ചെങ്കിലും അത്രയൊന്നും തീക്ഷ്ണതോയെടെ ഇസ്ലാം വിശ്വാസം ജീവിച്ചവരായിരുന്നില്ല സെനാദിന്റെ കുടുംബം. ഒരു കൗമാരക്കാരനെന്ന നിലയില്‍ കുടുംബത്തിലെ സഹോദരങ്ങളില്‍ സെനാദ് മാത്രമാണ് റമദാന്‍ നോമ്പ് എടുത്തിരുന്നത്. ഒരുപക്ഷേ അന്നേ വിശ്വാസത്തിന്റെയും ദൈവാന്വേഷണത്തിന്റെയും വിത്തുകള്‍ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരക്കണമെന്ന് സെനാദ് പറയുന്നു.

ജര്‍മനിയിലെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സെനാദ് ഏറെ ബുദ്ധിമുട്ടി. ജന്മനാ ഉള്ള കാഴ്ചപരിമിതിയും ഭാഷാപരമായ തടസങ്ങളും കാരണം തുടക്കത്തില്‍ ഒരു സ്‌പെഷ്യല്‍ സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. മക്കളില്‍ ഏറ്റവും ഒടുവിലത്തെ ആളായ സെനാദിന്റെ ഭാവിയെക്കുറിച്ച് അമ്മയ്ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. 23-ാം വയസിലാണ് സെനാദ് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഞായറാഴ്ചകളില്‍ പുലര്‍ച്ചെയുള്ള വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ആദ്യമായി ഒരു ക്രൈസ്തവന്‍ ദേവാലയത്തിലേക്ക് കയറിയപ്പോള്‍ ഉണ്ടായ ഭയവും ആശങ്കയും അദ്ദേഹം ഇപ്പോഴും ഓര്‍മിക്കുന്നു:’അത് വലിയൊരു പരീക്ഷണമായിരുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.’ സ്ഥിരമായ ദേവാലയ സന്ദര്‍ശനവും ബൈബിള്‍ വായനയും അദ്ദേഹത്തെ സത്യവിശ്വാസത്തിലേക്ക് അടുപ്പിച്ചു.

തുടക്കത്തില്‍ ജേഷ്ഠന്‍ അറിയാതെ രഹസ്യമായിട്ടായിരുന്നു ദേവാലയ സന്ദര്‍ശനം. എന്നാല്‍ ഒരു ‘ഇരട്ട ജീവിതം’ നയിക്കാന്‍ താല്പര്യമില്ലാതിരുന്ന സെനാദ്, താന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസിയാകാന്‍ പോകുകയാണെന്ന വിവരം ഒടുവില്‍ കുടുംബത്തെ അറിയിച്ചു. അമ്മയ്ക്ക് ഇത് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. എങ്കിലും തീരുമാനത്തില്‍ സെനാദ് ഉറച്ചുനിന്നു. മാമ്മോദീസ സ്വീകരിച്ച അദ്ദേഹത്തിന്റെ ഉള്ളില്‍ വൈദികനാകാനുള്ള ആഗ്രഹവും വളരാന്‍ തുടങ്ങി.

2023-ല്‍ ലാന്‍ഷോഫന്‍ സെമിനാരിയില്‍ നിന്ന് അദ്ദേഹം ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. അടുത്തിടെയാണ് 41 – കാരനായ സെനാദ് മൃകല്‍ജെവിച്ച്  ബര്‍ലിനിലെ സെന്റ് ഹെഡ്വിഗ് കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് ഹീനര്‍ കോഹിലിന്റെ കൈവയ്പ്പുശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചത്.

ഇപ്പോള്‍ ചാപ്ലിനായി അദ്ദേഹം നിയമിതനായിരിക്കുന്നത് മുസ്ലീം ജനസംഖ്യ കൂടുതലുള്ള സെന്റ് എഡിത്ത് സ്റ്റെയിന്‍ ഇടവകയിലാണ്. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും യഹൂദരും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ സഹവര്‍ത്തിത്വത്തിന് താന്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന്  ഫാ. സെനാദ് പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സെനാദിന്റെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയും എത്തിയത് അമ്മയും ഫാ. സെനാദിന്റെ വിളിയെ അംഗീകരിച്ചു എന്നതിന്റെ സൂചനയായി. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളുടെ മധ്യത്തിലും സത്യവിശ്വാസം  കണ്ടെത്താനും അതിനെ പുല്‍കാനും വില നല്‍കിയ ഫാ. സെനാദിന്റെ ജീവിതം ജര്‍മനിയിലെ ഇസ്ലാം മതവിശ്വാസികള്‍ക്കും ക്രൈസ്തവ സമൂഹത്തിനും ഒരുപോലെ പ്രചോദനം നല്‍കുന്നു.

Related Articles
Cardinal Mar Cleemis Episcopal Silver Jubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ മെത്രാഭിഷേക രജതജൂബിലി നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലിയോ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മെത്രാഭിഷേക രജതജൂബിലിയുടെയും 67-ാം പിറന്നാളിന്റെയും ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  മലങ്കര കത്തോലിക്ക

Read More »
new diocese Bangladesh Catholic Church faithful joy

ബംഗ്ലാദേശില്‍ പുതിയ രൂപത;വിശ്വാസികള്‍ക്ക് ആഹ്ളാദനിമിഷം

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ച് ജോയ്പുര്‍ഹാത്ത് പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ലിയോ പതിനാലാമന്‍ പാപ്പ ഔദ്യോഗിക അറിയിപ്പിലൂടെയാണ്  പുതിയ രൂപത പ്രഖ്യാപിച്ചത്. മോണ്‍. പോള്‍ ഗോമസിനെ പാപ്പ രൂപതയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.