ലഹരിക്കെതിരെ ബോധവല്ക്കരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

Kottayam Social Service Society anti-drug awareness
KSSS anti-drug awareness

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്ക്കരണം നടത്തി. ലഹരി മാഫിയായിക്ക് എതിരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചത്.

തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് അധ്യക്ഷത വഹിച്ചു.

കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അവബോധ പരിപാടിയോടനുബന്ധിച്ച് നടന്ന ക്ലാസിന് ഏറ്റുമാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ് നേതൃത്വം നല്‍കി.

Related Articles
Malayalam translation of Pope Leo XIV's first encyclical

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്‍റെ മലയാളം പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന  ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

Read More »
Mothers new generation Mar Peter Kochupurackal

അമ്മമാർ പുതു തലമുറയെ ശക്തിപ്പെടുത്തുന്നവർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

തലശേരി:  അമ്മമാര്‍  പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹ നിർമ്മിതിയിൽ മുഖ്യ പങ്ക് വഹിക്കുന്നവരും സുകൃതങ്ങളുടെ സുഗന്ധവാഹകരുമാണെന്ന്  പാലക്കാട് രൂപതാധ്യക്ഷൻ   മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.