കണ്ണൂര്‍ രൂപതാ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി

The Way of the Cross led by the priests of the Kannur diocese

കണ്ണൂര്‍: കണ്ണൂര്‍ രൂപതയിലെ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി നടത്തിയത്.

രൂപതയിലെ രോഗികളുടെ സൗഖ്യത്തിനായും വിശ്വാസ സമൂഹത്തെയും വൈദികരെയും സമര്‍പ്പിച്ചുള്ള പ്രാര്‍ഥനയോടെയുമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശും കുരിശിന്റെ വഴിയും ജീവിതത്തില്‍ ശക്തിയും അനുഗ്രഹങ്ങളുമാണ് നല്‍കുന്നതെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.

പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയില്‍നിന്നും കാല്‍വരിയാത്രയെ അനുസ്മരി ക്കുന്ന ഗാനങ്ങളും പ്രാര്‍ഥനകളുമായി തുടങ്ങിയ കുരിശിന്റെ വഴി തീര്‍ഥാടനകേന്ദ്രമായ ഏഴിമലയിലെ ലൂര്‍ദ് മാതാ പള്ളിയിലാണ് സമാപിച്ചത്. രൂപതയിലെ നാല്‍പതോളം വൈദികര്‍ കുരിശിന്റെ വഴിയില്‍ പ ങ്കെടുത്തു.

Related Articles
Msgr Joshi Pottaykkal episcopal ordination

മോൺ. ജോഷി പൊട്ടയ്ക്കലിന്റെ മെത്രാഭിഷേകം നാളെ; കേരളസഭയ്ക്ക് ഇത് അഭിമാന നിമിഷം

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവർക്കും കേരളസഭയ്ക്കും ഒരുപോലെ അഭിമാനമായി, ജർമനിയിലെ ചരിത്രപ്രസിദ്ധമായ മൈൻസ് രൂപതയുടെ സഹായമെത്രാനായി മോൺ. ജോഷി പൊട്ടയ്ക്കൽ നാളെ അഭിഷിക്തനാകും. കർമ്മലീത്ത മാതൃസഭാംഗമായ (O.Carm) ഇദ്ദേഹം, ജർമ്മൻ സഭയുടെ സുപ്രധാന സ്ഥാനങ്ങളിലൊന്നിലേക്ക്

Read More »
KLC Kannur foundation day celebration 50 years

അരനൂറ്റാണ്ട് പിന്നിട്ട കെഎല്‍സിക്ക് കണ്ണൂരില്‍ സ്ഥാപിത ദിനാഘോഷം

കണ്ണൂര്‍: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച  പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് കണ്ണൂര്‍  രൂപത കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദ്ദേഷ്ടാവ് ഫാ. ആന്‍സില്‍ പീറ്റര്‍. ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.