ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറണം: മാര്‍ താഴത്ത്

ചങ്ങനാശേരി: ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറുകയാണ് വിശ്വാസ പരിശീലനത്തിന്റെ മുഖ്യലക്ഷ്യമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചങ്ങനാശേരി അതിരൂപത സമ്പൂര്‍ണ മതാധ്യാപക സംഗമം ‘നുഹ്റ 2026’ എസ്.ബി കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

താന്‍ കൈമാറുന്ന വിശ്വാസ പരിശീലനം വിജയപ്രദമാണോ, ഫലപ്രദമാണോ എന്ന് വിശ്വാസ പരിശീലകന്‍ ചിന്തിക്കണമെന്ന് മാര്‍ താഴത്ത് പറഞ്ഞു.

തലമുറകള്‍ക്ക് ബോധ്യങ്ങള്‍ കൈമാറുന്ന വരാകണം മതാധ്യാപകരെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പ്രസിദ്ധ വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പ്രഭാഷണം നടത്തി. സന്ദേശനിലയം ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ ആമുഖ സന്ദേശം നല്‍കി. വികാരി ജനറാള്‍ മോണ്‍. സ്‌കറിയാ കന്യാകോണില്‍, സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര, ഫാ. ആന്റണി കിഴക്കേതലയ്ക്കല്‍, മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്‍ ജെ.എസ്, ബോബി തോമസ് വടാശേരി, പ്രിന്‍സി ആന്റണി, ജോസ് കെ ജേക്കബ്, ജോമ്മ കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.

മതാധ്യാപക പ്രതിനിധി ജോസഫ് പാറേക്കാട്ടില്‍ പതാക ഉയര്‍ത്തി. ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മതാധ്യാപകരെയും, മതാധ്യാപന ത്തില്‍ 25-ഉം50-ഉം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി യവരെയും സീറോ മലബാര്‍ സഭ പ്രതിഭ അവാര്‍ഡ് ജേതാക്കളെയും സമ്മേളനത്തില്‍ ആദരിച്ചു.

മതാധ്യാപക സംഗമത്തില്‍ 5 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ 18 ഫൊറോനകളിലെ 248 സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തിലേറെ മതാധ്യാപകര്‍ പങ്കെടുത്തു.

Related Articles
SB College centenary ceremony to be held on the 28th

എസ്.ബി കോളജ് ശതാബ്ദി സമാപനം 28ന്; ഉപരാഷ്ട്രപതി മുഖ്യാതിഥി

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോളേജിലെ ആര്‍ച്ചുബിഷപ് കാവുകാട്ടു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.