മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കി: മാര്‍ റാഫേല്‍ തട്ടില്‍

Mar Gregory Karotemprel missionary vision

കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള മിഷനറിയായിരുന്നു. പാലാ രൂപതയിലെ ചെമ്മലമറ്റത്തു ജനിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ വിശ്വാസത്തിന്റെ തനിമയും പാരമ്പര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മിഷനറി മെത്രാനായിരുന്നു.

സീറോമലബാര്‍ സഭയ്ക്ക് സ്വന്തം പ്രദേശത്തിനു വെളിയില്‍ അജപാലന ശുശ്രൂഷാഘടനയും രൂപതകളും രൂപീകരിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിനും സിനഡിനും വലിയ സഹായം നല്‍കാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.

മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം സിനഡുകളിലെ സജീവ ഇടപെടലുക ളിലൂടെ സിനഡാത്മകതയെ ഏറെ ശക്തിപ്പെടുത്തി. രാജ്‌കോട്ട് രൂപതാംഗങ്ങളെ സഭയുടെ അനുശോചനം മാര്‍ തട്ടില്‍ അറിയിച്ചു.

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐയുടെ സംസ്‌കാര ശ്രൂഷകള്‍ ഇന്ന് (ജൂലൈ 21) ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍)  നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സഹകാര്‍മികനാകും.

Related Articles
Dukrana Feast and Church Day at Mount St Thomas Kakkanad

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാളും സഭാ ദിനാഘോഷവും

കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും നടക്കും. രാവിലെ 8:30ന്

Read More »
Gianna Yatra of Angels Army inspires faithful

ഏഞ്ചല്‍സ് ആര്‍മിയിലെ ജിയാന യാത്രയായി; ‘ നാളെ യേശുവുമായുള്ള മകളുടെ വിവാഹമാണെന്ന് ‘ സുവിശേഷകയായ അമ്മ

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന മകളുടെ ജീവന്‍ നഷ്ടപ്പെടു ന്നതിന് തൊട്ടുമുമ്പ് പ്രീത ഷാജി എന്ന അമ്മ പറഞ്ഞ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ‘നാളെ എന്റെ മകളുടെ യേശുവുമായുള്ള വിവാഹമാണ്; ഞങ്ങളുടെ കുടുംബത്തിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.