നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

CBCI condolences seafarers ceasefire

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ കടല്‍ത്തൊഴിലാളികള്‍ക്കും നാവികര്‍ക്കുംവേണ്ടിയുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷ മേഖലകളില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളുടെ സുരക്ഷയും തടസമില്ലാത്ത സഞ്ചാരവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹവും മാരിടൈം നിയന്ത്രണ ഏജന്‍സികളും ഇടപെടണമെന്നും സിബിസിഐ അഭ്യര്‍ത്ഥിച്ചു.

ഉക്രെയ്‌ന് സമീപമുണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഏഴ് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയിലായ കുടുംബങ്ങള്‍ക്ക് പ്രാര്‍ ത്ഥനയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്ത കമ്മീഷന്‍ അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സാധാര ണക്കാരായ നാവികര്‍ നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന അപകട സാധ്യതകളിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. നാവികര്‍ സാധാരണ തൊഴിലാളികളാണെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ അവരെ ഇരകളാക്കരുതെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

Related Articles
Cardinal Parolin preventive wars warning

നിയമത്തിന്റെ ശക്തി ശക്തിയുടെ നിയമത്തിന് വഴിമാറി; ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര നിയമങ്ങള്‍  മാനിക്കാതെ  രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യപ്രകാരം  പ്രതിരോധിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിന്റെ (പ്രിവന്റീവ് വാര്‍) മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് ലോകത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ കാരണമാകുമെന്ന ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍

Read More »
US Secretary of State prays at Mother Teresa tomb in India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; മദര്‍ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കം

കൊല്‍ക്കത്ത: ഭാരതത്തില്‍ നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിന് ആത്മീയതയുടെയും ആര്‍ദ്രതയുടെയും പുണ്യഭൂമിയില്‍ നിന്നും തുടക്കം കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.  ഭാരതത്തിലേക്കുള്ള തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.