നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട് ; മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഓരോ പൗരനും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു. അതിനാല്‍,  മിഷനറിമാര്‍ സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമായി കണാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ഒരു വ്യക്തിക്ക് മറ്റൊരാളെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അവകാശമില്ലെങ്കിലും, ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കുന്നതില്‍നിന്ന് ഭരണഘടന ഒരു വ്യക്തിയെയും വിലക്കുന്നില്ല. മതം സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ രാജ്യത്തെ പൗര ന്മാരെ  അനുവദിക്കണം. അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളിലും സ്വകാര്യതയിലും സര്‍ക്കാര്‍ പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

 തമിഴ്‌നാട്ടില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്നൊരു വ്യാജ പരാതി ഉയര്‍ന്നിരുന്നു. ആ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനങ്ങള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

എന്നാല്‍, ഭീഷണി, വഞ്ചന, പണം, തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു നടക്കുന്നില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി രാഷ്ട്രീയലക്ഷ്യങ്ങളോടെ പല സംസ്ഥാനങ്ങളും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അതേസമയംതന്നെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിന് ഏറെ പ്രാധാന്യം ഉണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Articles
uscirf sanctions religious freedom violators

മതസ്വാതന്ത്ര്യം ലംഘിക്കുന്ന സംഘടനകള്‍ക്കെതിരെഉപരോധം ഏര്‍പ്പെടുത്തണം; ശുപാര്‍ശയുമായി യുഎസ്കമ്മീഷന്‍

വാഷിംഗ്ടണ്‍ ഡി സി: മതസ്വാതന്ത്ര്യം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് യുഎസിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പകരം മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന ഇടങ്ങളില്‍ അതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കൂടുതല്‍

Read More »
Maharashtra anti conversion law Christians concern

മഹാരാഷ്ട്രയും മതപരിവര്‍ത്തന നിരോധന നിയമത്തിലേക്ക്; ആശങ്കയോടെ ക്രൈസ്തവര്‍

മുംബൈ: ന്യൂനപക്ഷങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഛത്തീസ്ഗഡ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിന് സമാനമായ കടുത്ത വ്യവസ്ഥകളാണ് ‘ഫ്രീഡം ഓഫ് റിലീജന്‍ ബില്‍ 2026’

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.