വാഹനാപകടത്തില്‍  ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി അന്തരിച്ചു

Sister Hayslet SD passes away after accident

കോതമംഗലം: സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി (56) അന്തരിച്ചു. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ റിട്ടയേഴ്ഡ് അധ്യാപികയാണ്.

കോഴിപ്പിള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപത്തുവച്ച് ഇന്നലെ (ജൂണ്‍ 30) രാവിലെ 8.20-നായിരുന്നു അപകടം സംഭവിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ സിസ്റ്റര്‍ തെറിച്ചുവീഴുകയാ യിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ആലുവ യിലെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിക്കവെ ഇന്ന് (ജൂലൈ 1) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. 

മൃതദേഹം നാളെ (വ്യാഴം) രാവിലെ 6-ന് കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റില്‍ എത്തിക്കും. സംസ്‌കാരം നാളെ വൈകുന്നേരം 3.30ന് എസ്.ഡി കോണ്‍വെന്റ് പ്രൊവിന്‍സ് ഹൗസില്‍ നടക്കും.

Related Articles
Fr Theophin beatification celebrations Kottappuram

ഫാ. തിയോഫിന്റെ ധന്യപദവി; ജന്മദേശമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ 10ന്

കോട്ടപ്പുറം: ഫാ. തിയോഫിന്‍ (Fr Theophin) കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മെയ് 10ന് നടക്കും. വൈകുന്നേരം അഞ്ചിന് ധന്യന്‍ തിയോഫിനച്ചന്റെ കൂടല്ലൂര്‍ തറവാട്ടിലെ

Read More »
Blind Catholic acquitted in blasphemy case

വ്യാജ ദൈവനിന്ദാ കേസ്; 10 മാസമായി ജയിലിലായിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കി

ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.