ഫാ. തിയോഫിന്റെ ധന്യപദവി; ജന്മദേശമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ 10ന്

Fr Theophin beatification celebrations Kottappuram

കോട്ടപ്പുറം: ഫാ. തിയോഫിന്‍ (Fr Theophin) കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മെയ് 10ന് നടക്കും. വൈകുന്നേരം അഞ്ചിന് ധന്യന്‍ തിയോഫിനച്ചന്റെ കൂടല്ലൂര്‍ തറവാട്ടിലെ ജന്മഗൃഹത്തില്‍നിന്ന് കത്തീഡ്രല്‍ അങ്കണത്തിലുള്ള തിയോഫിന്‍ ആര്‍ക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാര്‍ത്ഥനയ്ക്കും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ നേതൃത്വം നല്‍കും. 

5.30 ന് കത്തീഡ്രലില്‍ നടക്കുന്ന പൊന്തിഫിക്കല്‍ കൃതജ്ഞതാ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. ഡൊ മിനിക്ക് പിന്‍ഹീറോ, സഹവികാരിമാരായ ഫാ. നിഖില്‍ മുട്ടിക്കല്‍, ഫാ. ടോണി കുന്നത്തൂര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. 

നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തിയോഫിനച്ചന്റെ സഹോദരീ പുത്രനുമായ ഫാ. റോബിന്‍ ഡാനിയല്‍ ഒഎഫ്എം വചനപ്രഘോ ഷണം നടത്തും. 

കോട്ടപ്പുറത്ത് കൂടല്ലൂര്‍ കുടുംബത്തില്‍ ഇട്ടിചെറിയ ജോര്‍ജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളില്‍ ആറാമനായി 1913 ജൂലൈ 20 നാണ് ഫാ. തിയോഫിന്‍ ജനിച്ചത്. 1968 ഏപ്രില്‍ 4 ന് 55-ാംവയസില്‍  നിത്യസമ്മാനത്തിനായി യാത്രയായി. പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്റെ പ്രാര്‍ത്ഥനയാലും സാന്നി ധ്യത്താലും തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ കപ്പൂച്ചിന്‍ സന്യാസ വൈദികനായ തിയോഫിനച്ചനെ 2005 ജനുവരി 10-ന് ദൈവദാസനായി പ്രഖ്യാപിച്ചു. ലിയോ പാപ്പ 2026 ഫെബ്രുവരി 21-ന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തി. ഇതോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഏപ്രില്‍ 26-ന് കബറിടം സ്ഥിതി ചെയ്യുന്ന പൊന്നുരുന്നിയില്‍ നടന്നിരുന്നു.

Related Articles
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.