വ്യാജ ദൈവനിന്ദാ കേസ്; 10 മാസമായി ജയിലിലായിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കി

Blind Catholic acquitted in blasphemy case

ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.

ജന്മനാ അന്ധനായ നദീം മസീ, മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പാകിസ്താന്‍ ശിക്ഷാനിയമത്തിലെ 295-ഇ വകുപ്പ് പ്രകാരമാണ്  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സാദ് സല്‍മാന്‍ ഖാന്‍ കേസ് തള്ളുകയായിരുന്നു.

2025 ഓഗസ്റ്റ് മുതല്‍ നദീം മസീ പോലീസ് കസ്റ്റഡിയിലായിരുന്നു. ലാഹോറിലെ നവാസ് ഷെരീഫ് പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകരുടെ ഭാരം അളക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. പാര്‍ക്കിലെ കരാറുകാരുമായി ഉണ്ടായ തര്‍ക്കമാണ് വ്യാജ കേസിന് പിന്നിലെന്ന് നദീമിന്റെ കുടുംബം ആരോപിക്കുന്നു. കരാറുകാര്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭീഷണിയെത്തുടര്‍ന്ന് നദീമിന്റെ കുടുംബം ഇപ്പോള്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയാണ്.

കാഴ്ചശക്തിയില്ലാത്ത നദീമിന് ജയില്‍വാസം അങ്ങേയറ്റം ദുസ്സഹമായിരുന്നുവെന്നും, പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും പോലും അദ്ദേഹം ഏറെ കഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. പാകിസ്താനില്‍ ദൈവനിന്ദാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഓഫ് പാകിസ്താന്റെ റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ മാത്രം പഞ്ചാബ് പ്രവിശ്യയില്‍ 812 പേരാണ് ദൈവനിന്ദാ കുറ്റത്തിന് ജയിലിലായത്. ഇതില്‍ 796 പുരുഷന്മാരും 15 സ്ത്രീകളും ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു.

Related Articles
Esprialla Colombia President consecrates nation to Blessed Mother

വിശ്വാസത്തിന്റെ കരുത്തോടെ എസ്പ്രിയല്ല കൊളംബിയയുടെ പ്രസിഡന്റ് പദവിയിലേക്ക്; രാജ്യത്തെ പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചു

ബൊഗോത/കൊളംബിയ: തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് നിയുക്ത കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല. കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്  രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന

Read More »
Pope visits Spain after 15 years

15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മാര്‍പാപ്പ സ്‌പെയിനില്‍

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം. ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റീഷ്യ രാജ്ഞിയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.