ജീവന്‍റെ സംരക്ഷണത്തിനായി ശബ്ദമുയരണം: മാര്‍ തോമസ് തറയില്‍

protect life message Mar Thomas Tharayil voice for life

ചങ്ങനാശേരി: ജീവന്റെ സംരക്ഷണത്തിനായി  ശബ്ദമുയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും ഭ്രൂണഹത്യ കൊടും തിന്മയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചങ്ങനാശേരി അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, കൃപ പ്രോ ലൈഫേഴ്‌സ്, പിതൃവേദി, മാതൃവേദി, യുവദീപതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രോ ലൈഫ് ദിനാഘോഷം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവന്‍ ദൈവദാനമാണെങ്കില്‍, മരണം ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന സത്യം തിരിച്ചറിയണമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പന്ത്രണ്ട് ക്രൈസ്തവരില്‍ നിന്നാണ് ഇന്ന് 2.6 ബില്യനായി ക്രൈസ്തവര്‍  വര്‍ധിച്ചത്. സത്യം വിളിച്ചു പറയാന്‍ നിയോഗിക്കപ്പെട്ട ക്രൈസ്തവര്‍ സത്യം പറഞ്ഞതിന്റെ പേരില്‍, എണ്ണം ചുരുങ്ങിയാലും സത്യം പറയുന്നതില്‍ നിന്ന് പുറകോട്ട് പോകരുതെന്ന് ലിയോ പാപ്പ പറഞ്ഞത് ആര്‍ച്ച് ബിഷപ്   ഓര്‍മിപ്പിച്ചു.

ജീവന്‍ ജ്യോതിസ് പ്രോ ലൈഫ് സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കൃപ പ്രോ ലൈഫേഴ്‌സ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍, പ്രോ ലൈഫ് കോ ഓര്‍ഡിനേറ്റര്‍ ഏബ്രഹാം പുത്തന്‍കളം, ബൈജു ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

മെത്രാപ്പോലീത്തന്‍ ദേവാലയത്തിലെ കബറിട പള്ളിയില്‍ നടന്ന പ്രോ ലൈഫ് പ്രവര്‍ത്തക സമ്മേളനത്തില്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ സന്ദേശം നല്‍കി.  അജാതശിശുക്കളുടെ സ്മാരകത്തില്‍ ഫാ ജോസഫ് പാറയ്ക്കല്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് ജീവന്‍ സംരക്ഷണ റാലി നടന്നു. റെജി ആഴാംചിറ, ബൈജു ആലഞ്ചേരി, പ്രിന്‍സ് ചക്കാല, ബെന്നിച്ചന്‍, ടോമിച്ചന്‍ കാവാലം, ജോഷി കൊല്ലാപുരം, നിഷ, സിബിച്ചന്‍ ഉപ്പുകുന്നേല്‍, ജെസി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Mar Thomas Tharayil on drug menace

ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച

Read More »
FCRA amendment anti democratic Mar Tharayil statement

എഫ്‌സിആര്‍എ നിയമഭേദഗതി ജനാധിപത്യ വിരുദ്ധം: മാര്‍ തറയില്‍

ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കല്‍ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ജനാധിപത്യ വിരുദ്ധമെന്ന് കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍. ബില്ലിലെ വ്യവസ്ഥകളില്‍ ന്യൂനപ ക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.