കണ്ടക്ടറോടു ക്ഷമിച്ച സയാനു കൊടുക്കാം ഒരു കയ്യടി

Sayan forgives conductor

തങ്ങളെക്കൂടി ബസില്‍ കയറ്റണമെന്ന് കണ്ടക്ടറോടു അപേക്ഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിലായിരുന്നു ആ സംഭവം നടന്നത്. ഞങ്ങള്‍ക്കും വീട്ടില്‍ പോകേണ്ടേ ചേട്ടാ എന്നു ചോദിച്ചപ്പോള്‍ അതു കേള്‍ക്കാത്തതുപോലെ മറ്റു മൂന്നോ നാലോ വിദ്യാര്‍ത്ഥികളെ മാത്രം കയറാന്‍ അനുവദിച്ചുകൊണ്ട് കണ്ടക്ടര്‍ ബല്ല് അടിക്കുകയായിരുന്നു.

ആ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നപ്പോള്‍ അതിന് ഇരയായ 10-ാം ക്ലാസുകാരനായ സയാന്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു നല്‍കിയത്. കണ്ടക്ടര്‍ക്കും ഉടമസ്ഥനുമെതിരെ നടപടി സ്വീകരിക്കരുതെന്നായിരുന്നു അവന്‍ പറഞ്ഞത്. തനിക്ക് അവരോടു വിരോധമൊന്നുമില്ലെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. 

10-ാം ക്ലാസുകാരനായ സയാനും സുഹൃത്തുക്കളും സ്‌പെഷ്യല്‍ ക്ലാസുകഴിഞ്ഞ് 5 മണിക്കാണ് ബസ് സ്റ്റാന്റില്‍ എത്തിയത്. ഒരു ബസ് നഷ്ടപ്പെട്ടാല്‍ വീട്ടിലേക്കുപോകാന്‍ ഏറെ സമയം കാത്തിരിക്കണം. അവകാശപ്പെട്ട നീതിനിഷേധിക്കപ്പെട്ടിട്ടും അതിനു കാരണക്കാരായവരോടു ക്ഷമിക്കാന്‍ സാധിക്കണമെങ്കില്‍ അവന്റെ പ്രായത്തെക്കാളും ആ മനസിന് വലുപ്പം കൂടുതല്‍ ഉണ്ടെന്നു തീര്‍ച്ച.

 ഈ രീതിയില്‍ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഏതായാലും നിയമം സ്വഭാവികമായുള്ള നടപടി കണ്ടക്ടറുടെ പേരില്‍ സ്വീകരിച്ചുകഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകുമ്പോഴും ദ്രോഹിച്ചവരോടു ക്ഷമിക്കാന്‍ കഴിയുക അസാധാരണമാണ്. വിപരീത അനുഭവങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പ്രതികാര ചിന്തക്കുപകരം ക്ഷമിക്കാന്‍ കഴിയുക ദൈവികമാണ്. പ്രിയപ്പെട്ട സയാന്‍ നീ വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകതന്നെയാണ്.

Related Articles
Pope embraces orphans Nagul Samba compassion

പിതാവിന്റെ’വാത്സല്യമനുഭവിച്ച് ‘നഗുല്‍ സാംബ’; അനാഥരായ കുട്ടികളെ ഹൃദയത്തോട് ചേര്‍ത്ത് പാപ്പ…

യാവൂണ്ടോ/കാമറൂണ്‍: കാമറൂണിലെ യാവുണ്ടേയിലുള്ള ‘നഗുല്‍ സാംബ’ അനാഥാലയത്തിലെ കുട്ടികളെ പിതാവിന്റെ വാത്സല്യത്തോടെ ഹൃദയത്തോട് ചേര്‍ത്ത് മാര്‍പാപ്പ. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തതിന്റെ മുറിവുകള്‍ പേറുന്ന കുരുന്നുകളുടെ ഇടയിലേക്ക് പാപ്പ നടത്തിയ സന്ദര്‍ശനം, കരുണയുടെയും സ്നേഹത്തിന്റെയും അലയൊലികള്‍

Read More »
Gladys Staines forgiveness

ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ഗ്ലാഡിസ് മാതൃക; മോചന വാര്‍ത്തകളില്‍  നിറയുന്ന ആശങ്കകള്‍

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും  അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ജീവനോടെ തീവച്ചുകൊന്ന ധാരാസിങിനെ മോചിപ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. 1999 ജനുവരി 23-നായിരുന്നു ഗ്രഹാം സ്റ്റെയിന്‍സും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.