ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യം: മാര്‍ ഇഞ്ചനാനിയില്‍

priesthood touch of God Mar Inchanani message

അങ്ങാടിപ്പുറം: ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസു കുട്ടി കാലായില്‍ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം പാലൂര്‍ കോട്ട സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരേ ഹൃദയവും ഒരേ ആത്മാവുമായി സമൂഹത്തെ വളര്‍ത്തുന്നവരാണ് വൈദികര്‍. പൗരോഹിത്യം ത്യാഗത്തിന്റെ വഴിയാണ്. ദൈവത്തോടുള്ള സ്‌നേ ഹമാണ് പൗരോഹിത്യത്തോടുള്ള സ്‌നേഹമായി മാറുന്നത്; മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

പരിയാപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഫൊറോന വികാരി ഫാ. ആന്റണി കാരിക്കുന്നേല്‍, ഫാ. സണ്ണി മുകളേപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പനമറ്റംപറമ്പില്‍, മദര്‍ സുപ്പീരിയര്‍ ഷീബ ചേറു, പാരിഷ് സെക്രട്ടറി ജോസുകുട്ടി കൊച്ചീത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Malayalam translation of Pope Leo XIV's first encyclical

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്‍റെ മലയാളം പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന  ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

Read More »
Malankara Church on restrictions to humanitarian service

മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമെന്ന് മലങ്കരസഭ

കോട്ടയം: വ്യവസായങ്ങള്‍ക്കും ഖനനത്തിനുമടക്കം നിയമങ്ങള്‍ ലളിതവത്ക്കരിക്കുമ്പോള്‍ മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. എഫ്‌സിആര്‍എ ചട്ടഭേദഗതിയിലൂടെ അക്കൗണ്ട് ഉടമകളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെയും പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെ ടുന്നത് സംശയാസ്പദവും മൗലിക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.