മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമെന്ന് മലങ്കരസഭ

Malankara Church on restrictions to humanitarian service

കോട്ടയം: വ്യവസായങ്ങള്‍ക്കും ഖനനത്തിനുമടക്കം നിയമങ്ങള്‍ ലളിതവത്ക്കരിക്കുമ്പോള്‍ മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.

എഫ്‌സിആര്‍എ ചട്ടഭേദഗതിയിലൂടെ അക്കൗണ്ട് ഉടമകളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെയും പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെ ടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റവുമാണെന്ന് സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്റ്‌ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും മുന്‍പ് ബന്ധപ്പെട്ട വരുമായി കൂടിയാലോചനകള്‍ നടത്താമായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി യാണ്.

 സര്‍ക്കാരുകളെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നല്‍കുകയാണോ എന്ന് സ്വാഭാവികമായും സംശയി ക്കാം. സംസ്ഥാനത്തിന് പുറത്തുള്ള മിഷന്‍ പ്രവര്‍ത്ത നങ്ങള്‍ക്ക് തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തില്‍ പ്രകടമാണ്. എഫ്‌സിആര്‍എ വിഷയത്തില്‍ വിവിധ ക്രൈസ്തവ സഭകളുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

Related Articles
Blind Catholic acquitted in blasphemy case

വ്യാജ ദൈവനിന്ദാ കേസ്; 10 മാസമായി ജയിലിലായിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കി

ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.

Read More »
Catholicos Bava Sneha Challenge churches initiative

കാതോലിക്കാ ബാവയുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ദൈവാലയങ്ങള്‍

കോട്ടയം / പത്തനംതിട്ട : പൗരസ്ത്യ  ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.