ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്‍റെ മലയാളം പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു

Malayalam translation of Pope Leo XIV's first encyclical

തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന  ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കെസിബിസി പ്രസിഡന്റ്  ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് ആദ്യപതിപ്പ് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.  

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പരിഭാഷകനും കാര്‍മ്മല്‍ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറലും ലൂര്‍ദ് ഫൊറോനാ വികാരിയുമായ ഫാ. ജോണ്‍ തെക്കേക്കര, പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി, സിസ്റ്റര്‍ ഫ്‌ളവര്‍ലെറ്റ് സിഎംസി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ ചാക്രികലേഖനത്തിന്റെ മലയാളം പതിപ്പ് ഈ വാരം മുതല്‍, പ്രമുഖ കത്തോലിക്കാ പബ്ലിഷിംഗ് സെന്ററുകളിലും  ചര്‍ച്ച് ബുക്ക് സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണെന്ന് പബ്ലിക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

Related Articles
KCBC congratulates newly elected government

നിയുക്ത സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.  ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ

Read More »
Vatican says laypeople cannot preach during Mass

വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചനപ്രഘോഷണം; അല്മായര്‍ക്ക് അനുമതിയില്ലെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചനപ്രഘോഷണം നടത്താന്‍ അല്മായര്‍ക്ക് അനുമതി നല്‍കണമെന്ന ജര്‍മനിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആവശ്യം തള്ളി വത്തിക്കാന്‍. അസാധാരണ സാഹചര്യങ്ങളില്‍ പ്രത്യേക അനുമതിയോടെ അല്മായര്‍ക്ക് കുര്‍ബാന മധ്യേ പ്രസംഗിക്കാന്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.