നൈജീരിയയില്‍ വൈദികന്‍ മോചിതനായി;ഒപ്പമുണ്ടായിരുന്ന ഇടവകാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥന തുടരുന്നു

priest released in Nigeria prayers continue

അബുജ/നൈജീരിയ: കഴിഞ്ഞ ഫെബ്രുവരിയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. നഥാനിയേല്‍ അസുവായെ മോചിതനായി. കടുന സംസ്ഥാനത്തെ കൗറ കൗണ്ടിയിലുള്ള ഹോളി ട്രിനിറ്റി ഇടവക വികാരിയായിരുന്ന ഫാ. നഥാനിയേലിനെ ഫെബ്രുവരി 7-ന് പുലര്‍ച്ചെ വൈദിക മന്ദിരത്തില്‍ നിന്നാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.

ആയുധധാരികളായ സംഘം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും വൈദികനോടൊപ്പമുണ്ടായിരുന്ന പത്ത് ഇടവകാംഗങ്ങളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.  തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കൈവിടില്ല എന്നതിന്റെ തെളിവാണ് ഫാ. നഥാനിയേലിന്റെ മോചനമെന്ന് കഫാന്‍ചാന്‍ രൂപത ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് പ്രതികരിച്ചു. ഫാ. നഥാനിയേല്‍ സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഫാ. ജേക്കബ് വ്യക്തമാക്കി. ഏപ്രില്‍ അവസാനം മുതല്‍ വൈദികന്റെ മോചനത്തിനായി രൂപത പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിവരികയായിരുന്നു.

വൈദികന്‍ മോചിതനായെങ്കിലും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ പത്ത് ഇടവകാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചിലും പ്രാര്‍ത്ഥനകളും തുടരുകയാണ്.

Related Articles
Pope says Rosary transforms life

ജപമാല ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാപ്പ

പോംപെ/ഇറ്റലി:  ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം

Read More »
CCBI prayers for earthquake-hit Venezuela

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ വെനിസ്വേലയ്ക്ക് പ്രാര്‍ത്ഥനകളുമായി സിസിബിഐ 

ന്യൂഡല്‍ഹി: വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ).    സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി  ഫെറാവോ വെനിസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.