ജപമാല ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാപ്പ

Pope says Rosary transforms life

പോംപെ/ഇറ്റലി:  ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള ‘ടെംപിള്‍ ഓഫ് ചാരിറ്റിയില്‍’ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെയും യുവാക്കളെയും പാപ്പ അഭിസംബോധന ചെയ്തു. തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തുന്ന കാരുണ്യപ്രവൃത്തികളിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുദിനം അനുഭവവേദ്യമാകുമെന്ന് പാപ്പ പറഞ്ഞു. എല്ലാ കാരുണ്യപ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം പ്രാര്‍ത്ഥനയായിരിക്കണം. പ്രാര്‍ത്ഥന ശുശ്രൂഷയെയും സ്‌നേഹത്തെയും പ്രതിബദ്ധതയെയും പരിപോഷിപ്പിക്കുന്നു. സ്‌നേഹത്തിലൂടെ എല്ലാ പ്രതീക്ഷകളെയും അതിശയിപ്പിക്കുന്ന അത്ഭുതങ്ങള്‍ സംഭവിക്കുന്നു.

യേശു നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്യാത്ത സുഹൃത്തും നമ്മെ മനസിലാക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്ന സഹോദരനുമാണെന്ന് പാപ്പ യുവാക്കളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിശുദ്ധനായി പ്രഖ്യാപിച്ച ബാര്‍ട്ടലോ ലോംഗോയുടെ പാത പിന്തുടര്‍ന്ന് പാവപ്പെട്ടവരിലും അനാഥരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

Related Articles
Shalom News

ദിവ്യബലിയോടെ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം; തിരുഹൃദയതിരുനാള്‍ ദിനത്തില്‍ ആ സ്‌നേഹസാഗരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ച് പാപ്പ

മാഡ്രിഡ്: യേശുവിന്റെ തിരുഹൃദയമാകുന്ന സ്‌നേഹസാഗം കണ്ടെത്താന്‍ മറ്റുള്ളവരെയും സഹായിക്കുവാനുള്ള ആഹ്വാനവുമായി പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം.ക്രിസ്തുവിന്റെ തിരുഹൃദയം മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ആര്‍ക്കും ഇവിടെ ഒറ്റപ്പെടലോ തിരസ്‌കരണമോ അനുഭവപ്പെടില്ലെന്നും തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ടെനറിഫിലെ സാന്റാ

Read More »
World Mission Rosary online Blessed Bishop Sheen prayer

വേള്‍ഡ് മിഷന്‍ റോസറി’ ഓണ്‍ലൈനില്‍ വീണ്ടും തുടങ്ങി; ഇത് ലോകത്തിനുവേണ്ടി ധന്യന്‍ ബിഷപ് ഷീന്‍ ആരംഭിച്ച പ്രാര്‍ത്ഥന

ബ്രിസ്‌ബേയ്ന്‍/ഓസ്‌ട്രേലിയ: ധന്യന്‍ ഫുള്‍ട്ടണ്‍ ഷീന്‍ ആരംഭിച്ച, ലോകമെമ്പാടുമുള്ള ജനതയെ ജപമാലയിലൂടെ ആശ്ലേഷിക്കുന്ന ‘വേള്‍ഡ് മിഷന്‍ റോസറി’  ഓണ്‍ലൈനായി വീണ്ടും ആരംഭിച്ചു. ഓസ്ട്രേലിയയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ ദേശീയ ഓഫീസായ ‘കാത്തലിക് മിഷന്‍’ ആണ് മെയ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.