
ന്യൂഡല്‍ഹി: വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ).
സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ വെനിസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഹെസൂസ് അന്തോണി ഗോണ്‍സാലസ് ഡി സാരട്ടെ സലാസിന് അയച്ച കത്തിലാണ് ഇന്ത്യന്‍ കത്തോലിക്ക സഭയുടെ അനുശോചനം അറിയിച്ചത്. ജൂണ്‍ 24- നാണ് വെനിസ്വേലയെ നടുക്കിയ ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ജീവഹാനിയിലും പരിക്കുകളിലും വ്യാപകമായ നാശനഷ്ടങ്ങളിലും അദ്ദേഹം ആഴമായ ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സഭയുടെ പ്രാര്‍ ത്ഥനയും ആത്മീയ സാമീപ്യവും വെനിസ്വേ ലയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും അദ്ദേഹം ഉറപ്പുനല്‍കി.
ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരി ക്കുന്ന രക്ഷാപ്രവര്‍ത്തകര്‍, ദുരിതാശ്വാസ പ്രവര്‍ത്ത കര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥി ച്ച സിസിബിഐ പ്രസിഡന്റ്, അവരുടെ കാരുണ്യ പ്രവര്‍ത്തികളില്‍ ദൈവം അവര്‍ക്ക് ശക്തിയും സംരക്ഷണവും നല്‍കട്ടെയെന്നും ആശംസിച്ചു.
പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാ സവും, പരിക്കേറ്റവര്‍ക്ക് സൗഖ്യവും, വീടും ഉപജീ വനമാര്‍ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധൈര്യവും, ദുര ന്തബാധിതര്‍ക്ക് പ്രത്യാശയും ലഭിക്കട്ടെയെന്ന് കര്‍ദിനാള്‍ ഫെറാവോ പ്രാര്‍ത്ഥിച്ചു.
വെനിസ്വേലയുടെ സ്വര്‍ഗീയ മധ്യസ്ഥയായ ‘ഔര്‍ ലേഡി ഓഫ് കോറോമോട്ടോ’യുടെ മാധ്യസ്ഥ്യത്തിന് വെനിസ്വേലന്‍ ജനതയെ സമര്‍പ്പിച്ച് മാതാവ് ആ രാജ്യത്തിന് ശക്തിയും സമാധാനവും ആശ്വാസവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.

