വിശുദ്ധ അഗസ്റ്റിന്റെ നഗരത്തില്‍ സമാധാനത്തിന്റെ ഒലിവ് മരം നട്ട് പാപ്പ…

Pope plants olive tree peace St Augustine city

അന്നാബ: വിശുദ്ധ അഗസ്റ്റിന്‍ മുപ്പതിലധികം വര്‍ഷം ബിഷപ്പായി സേവനമനുഷ്ഠിച്ച ഹിപ്പോയിലെ ചരിത്രപ്രധാനമായ ഇടങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധന്റെ ‘പ്രിയ പുത്രന്‍’. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ലിയോ 14-ാമന്‍ പാപ്പ അള്‍ജീരിയയിലെ അന്നാബ (പഴയ ഹിപ്പോ) നഗരത്തില്‍ സന്ദര്‍ശനം നടത്തിയത്.

മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ താന്‍ ‘വിശുദ്ധ അഗസ്റ്റിന്റെ പുത്രന്‍’ ആണെന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച അഗസ്റ്റീനിയന്‍ സന്യാസ സഭാംഗമായ പാപ്പയുടെ പേപ്പസിയിലുടനീളം  വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധന്റെ നാമധേയത്തിലുള്ള ഒഎസ്‌വി സന്യാസസഭയുടെയും സ്വാധീനം വളരെ പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പാപ്പയെന്ന നിലയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാട്ടിലേക്ക് നടത്തിയ കന്നി യാത്ര വ്യക്തിപരമായും പാപ്പക്ക് ഏറെ പ്രസക്തമാണ്.

റോമന്‍ സാമ്രാജ്യത്തിന്റെ പ്രധാന തീരദേശ നഗരവും സാമ്പത്തിക കേന്ദ്രവുമായിരുന്നു പുരാതന ഹിപ്പോ അഥവാ അന്നബാ നഗരം. എഡി 396 മുതല്‍ 430-ല്‍ 75-ാം വയസില്‍ മരിക്കുന്നതുവരെ വിശുദ്ധ അഗസ്റ്റിന്‍ ബിഷപ്പായി സേവനമനുഷ്ഠിച്ച സ്ഥലമാണ് ഇത്.

അള്‍ജിയേഴ്‌സില്‍ നിന്ന് വിമാനമാര്‍ഗമാണ് പാപ്പ അന്നാബയില്‍ എത്തിയത്. അഞ്ചാം നൂറ്റാണ്ടില്‍,  വിശുദ്ധ അഗസ്റ്റിന്‍ ബിഷപ്പായി സേവനം ചെയ്ത ഹിപ്പോ നഗരത്തിലെ അവശിഷ്ടങ്ങളടങ്ങുന്ന പുരാവസ്തു കേന്ദ്രം സന്ദര്‍ശിച്ച പാപ്പ, സമാധാനത്തിന്റെ പ്രതീകമായി അവിടെ ഒരു ഒലിവ് മരം നട്ടു.  

തുടര്‍ന്ന്, ‘ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പുവര്‍’ നടത്തുന്ന വൃദ്ധസദനം പാപ്പ സന്ദര്‍ശിച്ചു. അവിടെ അന്തേവാസികളുമായി അദ്ദേഹം സമയം ചെലവഴിച്ചു. തുടര്‍ന്ന് അഗസ്റ്റീനിയന്‍ സന്യാസ സഭാംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. വിശുദ്ധ അഗസ്റ്റിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടാണ് പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാംദിനത്തിലെ ഔദ്യോഗിക പരിപാടികള്‍ സമാപിച്ചത്.

Related Articles
2033 Great Jubilee of Redemption

രക്ഷയുടെ 2000 -ാം വാര്‍ഷികം; 2033-ലെ മഹാജൂബിലിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ എല്ലാ സഭകളെയും ക്ഷണിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: 2033-ല്‍ ആഘോഷിക്കുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷങ്ങളിലേക്കുള്ള യാത്രയില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് മുന്നേറണമെന്ന ആഹ്വാനവുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ

Read More »
Day of Prayer against Human Trafficking on the 8th

മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിനം 8-ന്; കരുണയുടെ കരം നീട്ടാനുള്ള ആഹ്വാനവുമായി ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. ഫെബ്രുവരി 8-ന് ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരായ 12-ാമത് ലോക പ്രാര്‍ത്ഥനാ-ബോധവല്‍ക്കരണ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.