രക്ഷയുടെ 2000 -ാം വാര്‍ഷികം; 2033-ലെ മഹാജൂബിലിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ എല്ലാ സഭകളെയും ക്ഷണിച്ച് മാര്‍പാപ്പ

2033 Great Jubilee of Redemption

വത്തിക്കാന്‍ സിറ്റി: 2033-ല്‍ ആഘോഷിക്കുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷങ്ങളിലേക്കുള്ള യാത്രയില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് മുന്നേറണമെന്ന ആഹ്വാനവുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി സംഘത്തെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പാപ്പയുടെ ചരിത്രപരമായ ആഹ്വാനം. ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ സാക്ഷികളാകാനുള്ള ആഹ്വാനവും ദാനവും ഒന്നിച്ച് വീണ്ടെടുക്കാന്‍ പാപ്പ എല്ലാ സഭകളെയും ക്ഷണിച്ചു.

ചരിത്രപ്രസിദ്ധമായ ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം അടുത്തിടെ തുര്‍ക്കിയിലെ ഇസ്‌നിക്കില്‍ ആഘോഷിച്ച കാര്യം മാര്‍പാപ്പ അനുസ്മരിച്ചു. ക്രൈസ്തവ ലോകത്ത് നിലനില്‍ക്കുന്ന കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായിരുന്നു ആ ചടങ്ങെന്നും, കൗണ്‍സിലില്‍ രൂപംകൊടുത്ത ‘നിഖ്യാ വിശ്വാസപ്രമാണം’  ക്രൈസ്തവ ഐക്യത്തിലേക്കുള്ള യാത്രയുടെ അടിസ്ഥാന ശിലയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

യുദ്ധങ്ങളും സാമൂഹിക-സാംസ്‌കാരിക ചേരിതിരിവുകളും നിറഞ്ഞ ഈ ആധുനിക യുഗത്തില്‍ ക്രൈസ്തവര്‍ സമാധാനത്തിന്റെ വക്താക്കളാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ തമ്മില്‍ പരസ്പരം അനുരഞ്ജനപ്പെടുകയും ഒരേ വിശ്വാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, അത് ലോകത്തിന് സമാധാനത്തിന്റെ വിശ്വസനീയമായ അടയാളമായി മാറും. ഏറ്റവും താഴെത്തട്ടിലുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവനും അന്തസും സംരക്ഷിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ഇപ്പോഴത്തെയും നിത്യമായുമുള്ള നമ്മുടെ ഭാവി നിശ്ചയിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Articles
Pope Leo XIV funny customer care experience

മാര്‍പാപ്പയാണെങ്കിലും  കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ രക്ഷയില്ല!ലിയോ  പാപ്പയുടെ രസകരമായ അനുഭവം

ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് താന്‍ മാര്‍പാപ്പയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുതലയ്ക്കല്‍നിന്നുള്ള പ്രതികരണം? സാക്ഷാല്‍ ലിയോ 14-ാമന്‍ പാപ്പ  തന്റെ ബാങ്ക് അക്കൗണ്ട് വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വിളിച്ചപ്പോഴും അതു തന്നെ സംഭവിച്ചു. ലിയോ

Read More »
Pope Leo XIV recognizes 50 martyrs martyrdom approval

സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.