വത്തിക്കാന്‍റെ അപൂര്‍വ സമ്മാനം; ബനഡിക്ട് 16-ാമന്‍ പാപ്പയുടെ’സ്വകാര്യ പ്രഭാഷണ’ങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

English edition of Pope Benedict XVI private talks released

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്വകാര്യ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നല്‍കിയ വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ്  ”The Lord Holds Us by the Hand” (കര്‍ത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു) എന്ന പുസ്തകം പുറത്തിറക്കി. പാപ്പയുടെ ജ്ഞാനവും ദൈവശാസ്ത്ര പാണ്ഡിത്യവും ഭാഷാപ്രാവീണ്യവും ലോകത്തിന് ലഭ്യമാക്കിയ വത്തിക്കാന്റ നടപടി അടുത്തവര്‍ഷം ആചരിക്കുന്ന പാപ്പയുടെ ജന്മശതാബ്ദിക്ക് മുന്നോടിയായുള്ള അപൂര്‍വ സമ്മാനമായി. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇപ്പോള്‍ പുറത്തിറിക്കിയിരിക്കുന്നത്.

ബൗദ്ധിക പ്രൗഢിയേക്കാള്‍, ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന ഇടയന്റെ ആര്‍ദ്രതയാണ് ഈ പുസ്തകത്തില്‍ ഉടനീളം തുടിക്കുന്നത്. 2005 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ ബനഡിക്ട് മാര്‍പാപ്പ അര്‍പ്പിച്ച സ്വകാര്യ ദിവ്യബലികളിലെ വചനപ്രഘോഷണങ്ങളാണ് ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നത്. മാര്‍പാപ്പയായിരുന്ന കാലത്തെയും, തുടര്‍ന്ന് 2013-ല്‍ സ്ഥാനത്യാഗം ചെയ്തതിനുശേഷവുമുള്ള പ്രഭാഷണങ്ങള്‍ ഇതിലുണ്ട്. അപ്പോസ്‌തോലിക് കൊട്ടാരത്തിലെ സ്വകാര്യ ചാപ്പലിലും, പിന്നീട് പാപ്പ വിശ്രമജീവിതം നയിച്ച വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തിലും പാപ്പ അര്‍പ്പിച്ച ദിവ്യബലികളിലെ പ്രഭാഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഗമനകാലം, വലിയ നോമ്പുകാലം, ഈസ്റ്റര്‍ തുടങ്ങിയ സഭയുടെ പ്രത്യേക തിരുനാള്‍ കാലങ്ങളിലെ വചനസന്ദേശങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി, സഭയുടെ സാധാരണ കാലങ്ങളിലെ വചനപ്രഘോഷണങ്ങള്‍ അടങ്ങുന്ന രണ്ടാം ഭാഗം  പിന്നീട് പ്രസിദ്ധീകരിക്കും.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വെയിന്‍ എഴുതിയ ആമുഖവും, ജോസഫ് റാറ്റ്‌സിംഗര്‍- ബനഡിക്ട് 16-ാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡിയുടെ അവതാരികയും ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നു.

 2027-ല്‍, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജനിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ, ആഗോള കത്തോലിക്കാ സമൂഹത്തിന് വത്തിക്കാന്‍ നല്‍കുന്ന ഏറ്റവും വലിയ ആത്മീയ സമ്മാനമായി മാറുകയാണ് ഈ വചനശേഖരം.

Related Articles
Pope Urbi et Orbi peace message lay down arms Vatican prayer

ആയുധങ്ങള്‍ താഴെവയ്ക്കാനുള്ള ആഹ്വാനവുമായി പാപ്പയുടെ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം; ഏപ്രില്‍ 11-ന് സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ താഴെ വയ്ക്കാനും യുദ്ധങ്ങള്‍ അഴിച്ചുവിടാന്‍ ശക്തിയുള്ളവര്‍ അതില്‍നിന്ന് പിന്തിരിയാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം. മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണതയില്‍ നിന്ന്

Read More »
Pope Leo XIV longest apostolic journey Algeria

ചരിത്രത്തിലാദ്യമായി മാര്‍പാപ്പ അള്‍ജീരിയയുടെ മണ്ണില്‍

അള്‍ജിയേഴ്‌സ്: ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയുടെ മണ്ണില്‍. 10 ദിവസം നീണ്ടുനില്‍ക്കുന്ന ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് പാപ്പ അല്‍പ്പസമയം മുമ്പ് അള്‍ജീരിയയില്‍ വിമാനമിറങ്ങിയത്. ആഫ്രിക്കയിലെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.