ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണം

P. Wilson Raises Minority Commission Status in Rajya Sabha

ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാംഗം പി. വില്‍സണ്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഈ സമയത്ത് ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിലും 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലും ഭേദഗതികള്‍ വരുത്തി കമ്മീഷനെ ഭരണഘടനാ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് സീനിയര്‍ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറലുമായ പി. വില്‍സണ്‍ എം.പി പറഞ്ഞു.

 ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ വര്‍ധനവില്‍  ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം  വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വം, മതസ്വാതന്ത്ര്യം, സമത്വം എന്നിവയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി.

ചില സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. 2020 മുതല്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഏകദേശം 400 കേസുകളിലായി 1,200 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും പ്രതികളാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സംരക്ഷണം ആവശ്യമുള്ള ഈ സമയത്ത്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, നേതൃത്വവും അധികാരവുമില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് സാമൂഹിക നീതിക്കും ശാക്തീകരണത്തിനുമുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2017-18 ല്‍ ശുപാര്‍ശ ചെയ്തിരുന്ന കാര്യം പി. വില്‍സണ്‍ എം.പി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെടുമ്പോഴും അതില്‍ ഇടപെേടണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

Related Articles
political parties stand on Christian community issues

ക്രൈസ്തവ സമൂഹം ഉന്നയിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം

ഇരിങ്ങാലക്കുട:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍, ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന  തൃശൂര്‍ അതിരൂപതാ

Read More »
Maharashtra anti conversion bill protest

മഹാരാഷ്ട്ര മതപരിവർത്തന നിരോധന ബിൽ: 35 ഓളം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

മുംബൈ: മഹാരാഷ്ട്ര സർക്കാർ പ്രാബല്യത്തിൽ വരുത്താനൊരുങ്ങുന്ന വിവാദ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ അധിനിയം, 2026) ബോംബെ അതിരൂപതയും കത്തോലിക്കാ പ്രസ്ഥാനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 35-ഓളം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.