ക്രൈസ്തവ സമൂഹം ഉന്നയിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം

political parties stand on Christian community issues

ഇരിങ്ങാലക്കുട:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍, ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന  തൃശൂര്‍ അതിരൂപതാ പ്രൊവിന്‍സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭയില്‍ പ്രഖ്യാപിച്ചിട്ടുള്ള˜ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ക്രൈസ്തവ ന്യൂനപക്ഷത്തോട് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരളസ്ഥിലെ’ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്ക സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യോഗം ചര്‍ച്ച ചെയ്തു.

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, കൂരിയ ഭാരവാഹികള്‍, പ്രസ്ബിറ്റല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റവ.ഡോ. ജെയിംസ് കൊക്കാവയലില്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. മേരി റെജീന, പ്രഫ. കെ.എം ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles
Maharashtra anti conversion bill protest

മഹാരാഷ്ട്ര മതപരിവർത്തന നിരോധന ബിൽ: 35 ഓളം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

മുംബൈ: മഹാരാഷ്ട്ര സർക്കാർ പ്രാബല്യത്തിൽ വരുത്താനൊരുങ്ങുന്ന വിവാദ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ അധിനിയം, 2026) ബോംബെ അതിരൂപതയും കത്തോലിക്കാ പ്രസ്ഥാനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 35-ഓളം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Read More »
P. Wilson Raises Minority Commission Status in Rajya Sabha

ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണം

ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാംഗം പി. വില്‍സണ്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഈ സമയത്ത് ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായി മാറിയിരിക്കുന്നുവെന്ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.