
പാലാ: മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും വൈദികനും ആയിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം പാലാ രൂപത ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. നസ്രാണികളുടെ ഐക്യത്തിനു, തദേശീയ മെത്രാനു വേണ്ടിയും യൂറോപ്യന്‍ മേധാവിത്വത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയും നിധീരിക്കല്‍ മാണിക്കത്തനാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, പയസ് കവളം മാക്കല്‍, സി.എം ജോര്‍ജ്, ജോണ്‍സണ്‍ ചെറുവള്ളി, സിന്ധു ജയിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമുദായ നേതാവ്, നിയമജ്ഞന്‍, ബഹുഭാ ഷാപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയചിന്തകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ 1842-ല്‍ കുറവിലങ്ങാടു ജനിച്ചു. നസ്രാണി ദീപികയുടെ സ്ഥാപക പത്രാധി പരായിരുന്ന അദ്ദേഹം മലയാള മനോരമയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. 1904-ല്‍ തന്റെ 62-ാമത്തെ വയസില്‍ അന്തരിച്ച അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത് കുറവിലങ്ങാട് മര്‍ത്ത്മറിയം ദൈവാലയത്തിലാണ്.

