വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി സിഎസ്എന്‍ സിസ്റ്റേഴ്‌സ്

CSN Sisters rescue abandoned newborn

കൊച്ചി: രാത്രിയില്‍ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹക്കുട നിവര്‍ത്തി സിഎസ്എന്‍ സിസ്റ്റേഴ്‌സ്. പിറന്ന് മണിക്കൂറുകള്‍ക്കമാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിന് സ്‌നേഹവും കരുതലുമായി ചേര്‍ത്തുപിടിക്കുകയാണ് അങ്കമാലി, എടക്കുന്നില്‍ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവന്‍.

കൊച്ചി മരടില്‍ അടഞ്ഞുകിടന്ന തട്ടുകടയുടെ ബഞ്ചില്‍ കഴിഞ്ഞ ജൂണ്‍ 28ന് അര്‍ദ്ധരാത്രിയിലാണ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞു കിടക്കുന്ന വിവരം ജില്ലാ ശിശുക്ഷേമ സമിതിയും പോലീസും അറിയുന്നത്. ചോരവാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരി ചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല. അവകാശികള്‍ എത്താത്തിനാല്‍ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി ശിശുഭവന് കൈമാറുകയായിരുന്നു. സന്യാസി നിമാര്‍ക്കൊപ്പം ഡോക്ടറുടെയും നേഴ്സുമാരുടെയും സേവനം കുഞ്ഞിന് ഇവിടെ ലഭിക്കും. ഉപേക്ഷിപ്പെടുന്ന നവജാത ശിശുക്കളുള്‍പ്പടെ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണല്‍ ഒരുക്കുകയാണ് ശിശുഭവന്‍.

Related Articles
Extraordinary Consistory of Cardinals begins at Vatican

വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ആരംഭിച്ച അസാധാരണ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരോട് ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 26-ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള

Read More »
Pope Francis death anniversary

ലോകം സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ട 12 വര്‍ഷങ്ങള്‍…  ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഏപ്രില്‍ 21-ന് 1 വര്‍ഷം പൂര്‍ത്തിയാകുന്നു

2013 മാര്‍ച്ച് 13നാണ് ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. നാമഹേതുവിശുദ്ധനായ ഫ്രാന്‍സിസിനെപ്പോലെ തനിക്ക് നേരെ എറിഞ്ഞ ഒരോ കല്ലുകളും സഭയെ കെട്ടിപ്പടുക്കുവാനായി ഉപയോഗിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അന്നുമുതല്‍ അത്ഭുതത്തോടെയാണ് ലോകം നോക്കികാണുന്നത്.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.