വാര്‍ദ്ധക്യം ജീവിതത്തിന്റെ വസന്തകാലം 

Old age springtime of life

കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം ജീവിതത്തിന്റെ വസന്ത കാലമാണെന്നും കഴിഞ്ഞകാല ജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദ നിര്‍ഭരരായി ഉണര്‍വോടെ ജീവിക്കാനുള്ള സമയമാണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. 

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി യുടെ ഭാഗമായി മുണ്ടക്കയം വ്യാകുലമാതാ ദൈവാ ലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിന് മുണ്ടക്കയം ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ട് സ്വാഗതം ആശംസിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദിയുടെയും പിതൃവേദിയുടെയും നേതൃത്വ ത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന 60 വയസ് കഴിഞ്ഞവരുടെ സ്നേഹസംഗമമാണ് സഖറിയാസ് കണ്‍ വന്‍ഷന്‍. രാവിലെ 9.45 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ നാളെ (ജൂലൈ 15) സമാപിക്കും. ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ സഖറിയാസ് മിഷന്‍ ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഫൊറോനാ ഡയറക്ടര്‍ ഫാ. സിജോ അറക്കപ്പറമ്പില്‍, അസി. വികാരി ഫാ. ലിറ്റോ ആക്കാട്ട്, സിസ്റ്റര്‍ ലിസ എസ്എബിഎസ്, ജേക്കബ് സി. കല്ലൂര്‍, ജോളമ്മ പഴനിലം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Related Articles
World's oldest Catholic priest Fr. Bruno Kant dies at 110

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികന്‍ ഫാ. ബ്രൂണോ കാന്റ് 110-ാം വയസില്‍ വിടവാങ്ങി

ഫുള്‍ഡാ/ജര്‍മനി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികനായ ഫാ. ബ്രൂണോ കാന്റ് (110) അന്തരിച്ചു. 75 വര്‍ഷത്തിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷ, ഒരു ഇടവകയുടെ വികാരിയായി 30 വര്‍ഷത്തെ സേവനം ചെയ്ത വൈദികന്‍,

Read More »
Kanjirappally Diocese honors large families

വലിയ കുടുംബങ്ങളെ ആദരിച്ച് കാഞ്ഞിരപ്പള്ളി രൂപത

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയില്‍ 2010ന് ശേഷം നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍  നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃ-പിതൃ വേദികളുടെയും, പ്രൊ-ലൈഫ് മൂവ്മെന്റിന്റെയും സഹകരണത്തോടെയാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.