‘മാതൃത്വത്തിന്റെ അനുഭവം എന്നെ മികച്ച വിദ്യാര്‍ത്ഥിനിയാക്കി’;കുഞ്ഞ് നഷ്ടപ്പെട്ട വേദനയെ കരുത്താക്കി ഏഴ് മക്കളുടെ അമ്മ നേടിയ വിജയം

mother of 7 returns to school after stillbirth loss

നഷ്ടങ്ങളില്‍ തളരാതെ, വേദനയെ അതിജീവനത്തിന്റെ കരുത്താക്കി മാറ്റിയ ഒരു അമ്മയുടെ പ്രചോദനാത്മക ജീവിതം ഇക്കഴിഞ്ഞ ദിവസം ആഘോഷിച്ച മാതൃദിനത്തില്‍ ശ്രദ്ധ നേടി. ഏഴ് മക്കളുടെ അമ്മയായ ശേഷം കൗണ്‍സിലിംഗില്‍ ഈ ഏപ്രില്‍ മാസത്തില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കിയ കെല്ലി ഹെല്‍സെലിന്റെ ജീവിതമാണ് അനേകര്‍ക്ക്  മാതൃകയാകുന്നത്.

ജന്മനാ മരണപ്പെട്ട ആറാമത്തെ കുഞ്ഞിന്റെ  വിയോഗം തളര്‍ത്തിയ മനസുമായി പകച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു യുഎസ്എയിലെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള കെല്ലി ഹെല്‍സെലിന്. 2023-ലെ ആ വിയോഗം കെല്ലിയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ‘മരണം നമ്മുടെ മുന്‍ഗണനകളെ മാറ്റിമറിക്കും,’ കെല്ലി പറയുന്നു. അന്ന് കത്തോലിക്ക സഭയില്‍ നിന്ന് ലഭിച്ച മികച്ച കൗണ്‍സിലിംഗ് കെല്ലിക്ക് തുണയായി്. തനിക്ക്  ലഭിച്ച സഹായം മറ്റുള്ളവര്‍ക്കും നല്‍കണമെന്ന ചിന്തയാണ് 17 വര്‍ഷമായി ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയത്തിലേക്ക് കെല്ലിയെ എത്തിച്ചത്.

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൗണ്‍സിലറാകണമെന്ന ആഗ്രഹത്തോടെ സൈക്കോളജി പഠനം പൂര്‍ത്തീകരിച്ച സമയത്താണ് കെല്ലിക്കും ഭര്‍ത്താവ് ഡഗിനും അവരുടെ  ആദ്യ കുഞ്ഞ് ജനിക്കുന്നത്. പിന്നീട്  കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഹെല്‍സല്‍ 5 കുഞ്ഞുങ്ങള്‍ക്ക് കൂടെ ജന്മം നല്‍കി. ഇതിനിടെയാണ് ആറാമത്തെ കുഞ്ഞ് അപ്രതീക്ഷിതമായി ജനനസമയത്ത് മരണമടഞ്ഞത്.

കൗണ്‍സിലറായി അമ്മമാരാകാന്‍ തയാറെടുക്കുന്നവരെയും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മറ്റുള്ളവരെയും സഹായിക്കണമെന്ന ചിന്തയോടെ നോര്‍ത്ത് ഡെക്കേട്ടയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിയില്‍ കെല്ലി മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ചേര്‍ന്നു. എന്നാല്‍ 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ തിരിച്ചുപോക്ക് ഒട്ടും എളുപ്പമായിരുന്നില്ല. എല്ലാറ്റിനും പുറമെ ഈ സമയത്ത് കെല്ലി വീണ്ടും ഗര്‍ഭിണിയുമായി. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യമെല്ലാം ശ്രദ്ധിക്കുന്നതിനിടയിലും കെല്ലി പഠനത്തിന് സമയം കണ്ടെത്തി. ‘അമ്മ എന്ന നിലയിലുള്ള 17 വര്‍ഷത്തെ അനുഭവം എന്നെ ഒരു മികച്ച വിദ്യാര്‍ത്ഥിനിയാക്കി മാറ്റി. ടൈം മാനേജ്‌മെന്റ് ഞാന്‍ പഠിച്ചു. കാര്യങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നല്‍കുവാന്‍ പഠിച്ചു. എങ്ങനെ മറ്റുള്ളവരുടെ സഹായം തേടാമെന്ന് പഠിച്ചു.  മാതൃത്വം എന്നെ പഠിപ്പിച്ച നിരവധി കാര്യങ്ങള്‍ പോസ്റ്റ് ഗ്രാജ്വേറ്റ്  പഠനത്തില്‍ എനിക്ക് ഉപകാരപ്പെട്ടു,’ കെല്ലി പറഞ്ഞു. സര്‍വകലാശാലയും അവിടെയുള്ള അധ്യാപകരും തന്റെ പ്രത്യേക സാഹചര്യം മനസിലാക്കി അകമഴിഞ്ഞ പിന്തുണ നല്‍കിയതായി കെല്ലി കൂട്ടിച്ചേര്‍ത്തു.

 ഈ ഏപ്രില്‍ 26-ന് കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ കെല്ലി ഇപ്പോള്‍ ‘കോണ്‍കോര്‍ഡിയ കൗണ്‍സിലിംഗ്’ എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്.  ‘ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം’ എന്നാണ് ഇതിനര്‍ത്ഥം. ഗര്‍ഭകാലത്തും പ്രസവത്തെ തുടര്‍ന്നും മാനസിക പിന്തുണ ആവശ്യമായ സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുവാനും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിനുമാണ് കെല്ലി മുന്‍ഗണന നല്‍കുന്നത്. ഇതിനിടെ കെല്ലിയുടെ മൂത്ത മകന്‍ വൈദികപഠനത്തിനായി സെമിനാരിയില്‍ ചേരാന്‍ തയാറെടുക്കുകയാണ്.

‘നിങ്ങളുടെ സ്വപ്‌നങ്ങള്‍ ദൈവത്തിന് പ്രധാനപ്പെട്ടതാണ്. മാതൃത്വത്തോടൊപ്പം തന്നെ നിങ്ങളുടെ സ്വപ്‌നങ്ങളും ദൈവം വിലമതിക്കുന്നു.’ തന്റെ നഷ്ടങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറ്റുള്ളവരുടെ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന കെല്ലിയുടെ വാക്കുകള്‍ സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

Related Articles
entrance exam reschedule Easter last date apply today

ഈസ്റ്റര്‍ ദിനത്തിലെ എട്രന്‍സ് മാറ്റാം; അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (ജെഇഇ) ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് എഴുതാന്‍ അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍  jeemain.query@nta.ac.in എന്ന ഇ-മെയിലിലേക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കണമെന്ന് പരീക്ഷ ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്നാണ്

Read More »
Sophi donates thali chain to save a life

ഒരു ജീവന്‍ രക്ഷിക്കാന്‍ വാടക വീട്ടില്‍ കഴിയുന്ന സോഫി താലിമാല ഊരി നല്‍കി; വീട് വാഗ്ദാനം ചെയ്ത് എംഎല്‍എ

കോഴിക്കോട്: വാടക വീട്ടിലാണ് കഴിയുന്നതെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം താലിമാലി ഊരി നല്‍കുകയാണ് സോഫി ബെന്നി ചെയ്തത്. അതു വാര്‍ത്തയാകുമെന്നോ മറ്റാരെങ്കിലും അറിയുമെന്നോ ഒന്നും സോഫി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.