ഒരു ജീവന്‍ രക്ഷിക്കാന്‍ വാടക വീട്ടില്‍ കഴിയുന്ന സോഫി താലിമാല ഊരി നല്‍കി; വീട് വാഗ്ദാനം ചെയ്ത് എംഎല്‍എ

Sophi donates thali chain to save a life

കോഴിക്കോട്: വാടക വീട്ടിലാണ് കഴിയുന്നതെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം താലിമാലി ഊരി നല്‍കുകയാണ് സോഫി ബെന്നി ചെയ്തത്. അതു വാര്‍ത്തയാകുമെന്നോ മറ്റാരെങ്കിലും അറിയുമെന്നോ ഒന്നും സോഫി ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, ദൈവം അതു കാണുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന സോഫിക്കും കുടുംബത്തിനും സ്വന്തമായി ഒരു ഭവനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴിയൊരുങ്ങുകയായിരുന്നു അതുവഴി.

സൗദി പൗരന്‍ മരിച്ച സംഭവത്തില്‍ സൗദി ജയിലിലായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു.  ഭീമമായ തുക മോചനദ്രവ്യം നല്‍കാന്‍ റഹീമിന്റെ കുടുംബത്തിന് സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാല്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണ സന്നദ്ധയാത്ര രണ്ട് വര്‍ഷംമുന്‍പ് എറണാകുളം ടൗണ്‍ ഹാളില്‍ എത്തിയപ്പോഴാണ് സോഫി കഴുത്തില്‍ക്കിടന്ന താലിമാല ഊരി നല്‍കിയത്.

ഈ വിവരം അറിഞ്ഞ് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ് സോഫിയുടെ കുടുംബത്തിന്  വീടുവച്ചു നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ്. സോഫിയുടെ വാടകവീട്ടിലെത്തിയാണ് എംഎല്‍എ ഉറപ്പുനല്‍കിയത്.

ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്ന സോഫിയുടെ കുടുംബം കൊല്ലം ജില്ലയിലെ ക്ലാപ്പന ഒതളംത്തു മൂട്ടിന് സമീപമാണ് ഇപ്പോള്‍ താമസിക്കുന്നത്. സോഫിയുടെ ഭര്‍ത്താവ് ബെന്നിയുടെ പേരില്‍ ആലുംപീടികയിലുള്ള ഭൂമിയിലാണ് പുതിയ വീട് നിര്‍മ്മിക്കുന്നത്.

വീടിന് സോഫിയുടെ വലിയ മനസിന്റെയത്ര വലിപ്പം ഉണ്ടാകില്ലെങ്കിലും ഒരു കുടുംബത്തിന് താമസിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വീടായിരിക്കും നല്‍കുന്നത്. നന്മ പ്രവൃത്തികള്‍ ദൈവം ഒരിക്കലും കാണാതെപോകില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയായി മാറുകയാണ് ഈ സംഭവം.

Related Articles
Irinjalakuda Diocese Bless a Home project 17 years

ഇരിങ്ങാലക്കുട രൂപതയുടെ ‘ബ്ലെസ് എ ഹോം’ പദ്ധതി 17-ാം വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ‘ബ്ലെസ് എ ഹോം’ 17-ാം വര്‍ഷത്തിലേക്ക്. ഇതോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 18) ഉച്ചകഴിഞ്ഞ് 2.30ന് വാര്‍ഷിക സമ്മേളനം നടത്തും. ബിഷപ്‌സ് ഹൗസില്‍ ചേരുന്ന സമ്മേളനം

Read More »
House Challenge project 220th house foundation laid

ഹൗസ് ചലഞ്ച് പദ്ധതി; 220-ാമത് വീടിന്റെ ശിലാസ്ഥാപനം നടത്തി

കൊച്ചി: സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ  നിര്‍മ്മിക്കുന്ന 220 -ാമത്തെ വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. മുണ്ടന്‍വേലി ഇടവക സഹവികാരി ഫാ.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.