ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

America Reads the Bible Christian heritage United States campaign

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി ബൈബിള്‍’ എന്ന പരിപാടിയിലൂടെ അമേരിക്കയുടെ ക്രൈസ്തവ വിശ്വാസ പൈതൃകം ഒരിക്കല്‍ കൂടെ പരസ്യമായി പ്രഖ്യാപിക്കുന്ന കാഴ്ചയ്ക്കാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ‘മ്യൂസിയം ഓഫ് ദി ബൈബിള്‍’ ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്.

‘അമേരിക്ക റീഡ്സ് ദി ബൈബിള്‍’എന്ന ഈ പദ്ധതിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 500-ഓളം പ്രമുഖരാണ് അണിനിരക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും കലാരംഗത്തെ പ്രമുഖര്‍ക്കുമൊപ്പം  ക്രൈസ്തവ നേതാക്കളും ചേര്‍ന്ന് ബൈബിളിലെ ഉല്പത്തി പുസ്തകം മുതല്‍ വെളിപാട് വരെയുള്ള  ഓരോ വരിയും ഏപ്രില്‍ 18-25 വരെ  വായിക്കുന്നു.  സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് പോലും ഭാഗമാകുന്നു എന്നത് അതിശയകരമാണെന്ന് പരിപാടിയുടെ സംഘാടകയായ ബണ്ണി പൗണ്ട്‌സ് പറഞ്ഞു.

‘ഉപയോഗിച്ച് പഴകിയ ബൈബിള്‍ കുത്തഴിയാത്ത ജീവിതത്തിന്റെ സൂചന’യാണെന്ന് തുടക്കത്തില്‍ തന്നെ ബൈബിള്‍ വായിച്ച യുഎസിലെ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍  പറഞ്ഞു. ‘ബൈബിളില്ലാതെ അമേരിക്കയില്ല. അത് ഈ രാജ്യത്തിന്റെ അടിസ്ഥാനശിലയാണ്,’എന്നാണ് ബൈബിള്‍ വായനയില്‍ പങ്കെടുത്ത റീജന്റ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ഡീനായ മിഷേല്‍ ബാച്ച്മാന്‍ പറഞ്ഞു.

Related Articles
Earthquake damaged churches reopened Holy Cross relic

ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ട് ദേവാലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു; വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വീണ്ടും വിശ്വാസികള്‍

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 2017 സെപ്റ്റംബറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ സാന്താ വെരാ ക്രൂസ്

Read More »
Cardinal Simoni climbs Medjugorje hill at 97

മെഡ്ജുഗോറി മലകയറി 97-കാരനായ കര്‍ദിനാള്‍ സിമോണി

മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 45-ാം വാര്‍ഷികത്തിന്റെ തലേന്ന്, മറിയം പ്രത്യക്ഷപ്പെട്ട പാറക്കെട്ടുകള്‍ നിറഞ്ഞ മല കയറി കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. വാര്‍ധക്യസഹജമായ തളര്‍ച്ചകളെ അതിജീവിച്ചുകൊണ്ട് 97 വയസുള്ള കര്‍ദിനാള്‍ നടത്തിയ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.