ഏര്‍ലിങ് ഹാലന്‍ഡിന്റെ  ‘വിശ്വാസ’ ഗോള്‍; നോര്‍വേയുടെ ക്രിസ്തീയ വേരുകള്‍ തേടി സൂപ്പര്‍ താരത്തിന്റെ യാത്ര

Erling Haaland Christian faith

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്, സ്വന്തം രാജ്യത്തിന്റെ ക്രിസ്തീയ വേരുകളും ചരിത്രവും തേടി നടത്തിയ ഒരു അപൂര്‍വ യാത്ര ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. നോര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയ്ക്ക് ഒരു പുരാതന ചരിത്രഗ്രന്ഥം സ്വന്തമാക്കിക്കൊണ്ടാണ് ഹാലന്‍ഡും പിതാവ് ആല്‍ഫ്-ഇംഗെ ഹാലന്‍ഡും ഈ ‘വിശ്വാസ ഗോള്‍’ സ്വന്തമാക്കിയത്.

നോര്‍വേ എന്ന രാജ്യം എങ്ങനെ രൂപപ്പെട്ടുവെന്നും, അവിടുത്തെ ജനങ്ങള്‍ പഴയ വൈക്കിംഗ് സംസ്‌കാരത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് എങ്ങനെയാണ് മാറിയതെന്നുമുള്ള കൃത്യമായ ചരിത്രവിവരണമാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. 1594-ല്‍ അച്ചടിച്ച, സ്‌നോറി സ്റ്റര്‍ലൂസണ്‍സ് എന്ന വിഖ്യാത ചരിത്രകാരന്റെ ‘സാഗാസ് ഓഫ് ദി കിങ്‌സ്’ എന്ന പുസ്തകത്തിന്റെ നോര്‍വീജിയന്‍ പതിപ്പായ ഹീംസ്‌ക്രിംഗ്ല എന്ന പുസ്തകമാണിത്. 13 ലക്ഷം നോര്‍വീജിയന്‍ ക്രോണര്‍ (ഏകദേശം ഒന്നേകാല്‍ കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കിയാണ് ഹാലന്‍ഡ് ഈ അമൂല്യ ഗ്രന്ഥം സ്വന്തമാക്കിയത്. ലോകത്ത് ഇന്ന് അവശേഷിക്കുന്ന, ഈ പതിപ്പില്‍പ്പെട്ട ഒരേയൊരു പുസ്തകം ഇതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നോര്‍വേയില്‍ ക്രിസ്തുമതം ഔദ്യോഗികമായി സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിശുദ്ധ ഒലാവ് ഉള്‍പ്പെടെയുള്ള പുരാതന രാജാക്കന്മാരുടെ ജീവിതവും ഭരണകാലവുമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  വൈക്കിംഗ് സംസ്‌കാരത്തില്‍ നിന്നും സമാധാനത്തിന്റെയും കരുണയുടെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് ഒരു രാജ്യം വഴിമാറിയതിന്റെ ജീവുറ്റ ചരിത്രരേഖയാണിത്. നോര്‍വേയുടെ ആത്മീയവും സാംസ്‌കാരികവുമായ അടിത്തറ പാകിയ ആ ക്രിസ്തീയ വേരുകളെയാണ് ഹാലന്‍ഡ് ഈ പുസ്തകത്തിലൂടെ വരുംതലമുറയ്ക്കായി വീണ്ടെടുത്തിരിക്കുന്നത്.

ലേലത്തില്‍ ഈ അപൂര്‍വ്വ ഗ്രന്ഥം സ്വന്തമാക്കിയ ഹാലന്‍ഡ്, അത്  സ്വകാര്യമായി സൂക്ഷിക്കാതെ, പൊതുജനങ്ങള്‍ക്ക് വായിച്ചറിയാനായി  താന്‍ വളര്‍ന്ന തെക്കുപടിഞ്ഞാറന്‍ നോര്‍വേയിലുള്ള ബ്രൈന്‍ എന്ന ചെറിയ പട്ടണത്തിലെ പബ്ലിക് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ‘ഞാന്‍ ഒരു വലിയ വായനക്കാരനല്ല, പക്ഷേ മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ പുസ്തകങ്ങള്‍ വഴിയൊരുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന അതേ മണ്ണില്‍ ജീവിച്ചിരുന്ന പൂര്‍വ്വികരുടെ ചരിത്രവും, അവര്‍ വിശ്വാസത്തിലേക്കും പുതിയ സംസ്‌കാരത്തിലേക്കും വന്ന വഴികളും ആളുകള്‍ വായിച്ചറിയണം,’ ഹാലന്‍ഡ് പങ്കുവച്ചു.

ഈ ചരിത്രഗ്രന്ഥം ലൈബ്രറിയില്‍ എപ്പോഴും തുറന്നുവെച്ച് പ്രദര്‍ശിപ്പിക്കണമെന്നും, പൊതുജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമാക്കണമെന്നും ഹാലന്‍ഡ് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കളിക്കളത്തിലെ വേഗതയും കരുത്തും കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന ഹാലന്‍ഡ്, സ്വന്തം നാടിന്റെ ചരിത്രത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച ഈ നടപടിയിലൂടെ ലോകത്തിന് വലിയൊരു മാതൃകയാണ് സമ്മാനിച്ചിരിക്കുന്നത്.

Related Articles
'I'll Pray, But Not for Victory': Spain Coach Luis de la Fuente

‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല!’ :  സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് കായികലോകം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങുന്ന അര്‍ജന്റീനയുടെ നിരയുടെ ലുഹാന്‍ മാതാവിനോടുള്ള ഭക്തിയും ദൈവവിശ്വാസവും ഏറെ പ്രസിദ്ധമാണെങ്കില്‍ മറുവശത്ത് കത്തോലിക്കാ

Read More »
Messi thanks God after hat-trick

ഹാട്രിക്കിന്റെ ആവേശത്തിലും ദൈവത്തെ മറക്കാതെ മെസി;കുരിശുവരച്ച് നന്ദി പ്രകടിപ്പിച്ച് താരം

കാന്‍സസ് സിറ്റി: 2026 ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഹാട്രിക് നേട്ടവുമായി കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയം തൊട്ട ലയണല്‍ മെസി ലോകത്തിന് നല്‍കിയത് മഹത്തായ ഒരു മാതൃക കൂടെയാണ്.  ജര്‍മനിയുടെ മിറോസ്ലാവ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.